ബംഗളൂരു: കർണാടക സഖ്യസർക്കാർ കാലാവധി തികക്കുമെന്നതിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ സംശയം പ്രകടിപ്പിക്കുന്ന വിഡിയോ പുറത്തായതോടെ വിശദീകരണവുമായി കോൺഗ്രസ് നേതാവ് രംഗത്ത്. കോൺഗ്രസ്- ജെ.ഡി.എസ് സർക്കാർ വളരെ ശക്തമാണ്. സഖ്യസർക്കാർ പ്രശ്നങ്ങളെ അതിജീവിച്ച് കാലാവധി പൂർത്തിയാക്കുമെന്നും സിദ്ധരാമയ്യ വിശദീകരിച്ചു.
നേരത്തെ, സഖ്യസർക്കാറിെൻറ ആയുസിൽ സംശയം പ്രകടിപ്പിച്ച സിദ്ധരാമയ്യ മറ്റൊുര വിഡിയോയിൽ അടുത്ത ആഴ്ച എച്ച്.ഡി കുമാരസ്വാമി അവതരിപ്പിക്കാൻ പോകുന്ന ബജറ്റിനെയും ചോദ്യം ചെയ്യുന്നുണ്ട്. ഫെബ്രുവരിയിൽ ബജറ്റ് അവതരിപ്പിച്ചതിനാൽ ഇപ്പോൾ ഒരു ബജറ്റിെൻറ ആവശ്യമെന്താണെന്നാണ് ചോദിക്കുന്നത്. ഇൗ വിഡിയോകൾ പുറത്തു വന്നതോടെ സിദ്ധരാമയ്യ അസന്തുഷ്ടനാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു.
ഇതിനു മറുപടിയായി, താൻ സന്തോഷവാനല്ലെന്ന് ആരാണ് പറഞ്ഞതെന്നാണ് സിദ്ധരാമയ്യ ചോദിച്ചത്. ഇൗ വിഡിയോകളിലെ സംഭാഷണത്തിെൻറ സന്ദർഭമറിയാതെയാണ് വാർത്തകർ പ്രചരിക്കുന്നതെന്നും അധാർമികമായാണ് വിഡിയോ പകർത്തിയതെന്നും സിദ്ധരാമയ്യ ആരോപിച്ചു. എന്നാൽ സംഭാഷണത്തിെൻറ സന്ദർഭമോ അത് പകർത്തിയത് ആരെന്നോ സിദ്ധരാമയ്യ വിശദീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.