ന്യൂഡൽഹി: ലക്ഷദ്വീപിലെ സമാധാനാന്തരീക്ഷം കലക്കിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡ പട്ടേലും അടുത്ത ഗുജറാത്ത് മുഖ്യമന്ത്രിയാകാനുള്ള സാധ്യത പട്ടികയിൽ. പട്ടേൽ, പാട്ടീദാർ സമുദായങ്ങളാണ് അധികാരത്തിൽ അർഹിക്കുന്ന പരിഗണന കിട്ടാത്തതിെൻറ അതൃപ്തിയുമായി കഴിയുന്നത്. അതിലൊന്നിെൻറ പ്രതിനിധിയാണ് പ്രഫുൽ കോഡ പട്ടേൽ.
ഗുജറാത്തിൽ ദീർഘകാലം പ്രവർത്തിച്ച പട്ടേൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനാണ്. ഉപമുഖ്യമന്ത്രി നിതിൻ പട്ടേലാണ് പരിഗണനാ ലിസ്റ്റിലുള്ള മറ്റൊരാൾ. അതേസമയം, പട്ടേലിനു പരിഗണന നൽകുേമ്പാൾ പാട്ടീദാർ വിഭാഗം പിണങ്ങുമെന്ന വിഷയം ബാക്കിയുണ്ട്.
ജൂലൈയിൽ കേന്ദ്രമന്ത്രിയായ മൻസൂഖ് മാണ്ഡവ്യയെയും പരിഗണിക്കുന്നുണ്ട്. എം.എൽ.എമാരുമായും മുതിർന്ന നേതാക്കളുമായും ചർച്ച നടത്താൻ ഓർഗനൈസിങ് സെക്രട്ടറി ബി.എൽ. സന്തോഷും സംഘവും അഹ്മദാബാദിൽ എത്തിയിട്ടുണ്ട്. സംസ്ഥാന കൃഷിമന്ത്രി ആർ.സി. ഫാൽദു, കേന്ദ്രമന്ത്രി പുരുഷോത്തം രൂപാല എന്നിവരും സാധ്യതാ പട്ടികയിലുണ്ട്.
മുന്നറിയിപ്പില്ലാതെ അഡ്മിനിസ്ട്രേറ്റർ ദ്വീപിൽ
കൊച്ചി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേൽ മുന്നറിയിപ്പില്ലാതെ ലക്ഷദ്വീപിലെത്തി. മുൻകൂട്ടി പരിപാടികൾ ആസൂത്രണം ചെയ്യാെതയാണ് ഇത്തവണ എത്തിയത്. എത്ര ദിവസം ദ്വീപിലുണ്ടാകുമെന്നോ ഏതൊക്കെ പരിപാടിയിൽ പങ്കെടുക്കുമെന്നോ വ്യക്തമാക്കിയിട്ടില്ല. ഓഫിസിൽ എത്തിയ അദ്ദേഹം ഫയലുകൾ തീർപ്പാക്കി. അതേസമയം, ഇത്തവണത്തെ സന്ദർശനത്തിൽ ലക്ഷദ്വീപിലെ റേഷൻ വിതരണം സ്വകാര്യമേഖലക്ക് കൈമാറാനുള്ള നീക്കമുണ്ടെന്നാണ് സൂചനകൾ.
നിലവിൽ ഫുഡ് കോർപറേഷൻ മുേഖനയാണ് ലക്ഷദ്വീപിലെ റേഷൻ വിതരണം. വൈദ്യുതി മേഖലയുടെ സ്വകാര്യവത്കരണ നടപടി പുരോഗമിക്കുന്നതിനിടെയാണ് പുതിയ നീക്കം. പ്രതിഷേധങ്ങൾക്കിടയിലും പുരോഗമിക്കുന്ന സ്മാർട്ട് സിറ്റി, ബീച്ച് വില്ല പദ്ധതികളുടെ നിലവിലെ സ്ഥിതി അഡ്മിനിസ്ട്രേറ്റർ പരിശോധിക്കും.
ഗുജറാത്ത് മുഖ്യമന്ത്രിയാകാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ; സാധ്യത പട്ടികയിൽപദ്ധതികൾ വേഗത്തിലാക്കണമെന്ന നിർദേശം ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു. പദ്ധതികളുടെ സുഗമമായ നടത്തിപ്പിന് ഓരോ ദ്വീപിലേക്കും മുതിർന്ന ഉദ്യോഗസ്ഥരെ ഗാർഡിയൻ ഓഫിസർമാരായി നിയമിച്ചിട്ടുണ്ട്. ഇവരെ വിളിച്ചുവരുത്തി പദ്ധതികളുടെ പുരോഗതി വിലയിരുത്തുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.