ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ ഡൽഹി സർക്കാറിനെ വിമർശിച്ച് ഹൈകോടതി. വിവാഹങ്ങളിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ വൈകിയെന്നാണ് കോടതിയുടെ വിമർശനം. വിവാഹത്തിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ 18 ദിവസം വരെ എന്തിന് കാത്തിരുന്നുവെന്ന് സർക്കാറിനോട് കോടതി ചോദിച്ചു.
ഞങ്ങൾ ചോദ്യങ്ങൾ ചോദിച്ചതിന് ശേഷമാണ് നിങ്ങൾ ഉറക്കത്തിൽ നിന്നും ഉണർന്നത്. എന്തിനാണ് വിവാഹത്തിലെ ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ 18 ദിവസം കാത്തിരുന്നത്. ഇക്കാലയളവിൽ എത്രപേർ കോവിഡ് ബാധിച്ച് മരിച്ചുവെന്നും കോടതി ചോദിച്ചു. നിയമലംഘനങ്ങൾ നടക്കുന്നതിനാൽ മുഖാവരണം ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും പിഴ ഈടാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
വകഴിഞ്ഞ ദിവസമാണ് ഡൽഹിയിൽ കോവിഡ് ബാധിച്ച് ഏറ്റവുമധികം ആളുകൾ മരിച്ചത്. 131 പേരാണ് കോവിഡ് മൂലം കഴിഞ്ഞദിവസം മരിച്ചത്. ഡൽഹിയിലെ കോവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കടക്കുകയും ചെയ്തിരുന്നു. ഡൽഹിയിലേക്ക് കൂടുതൽ ആരോഗ്യപ്രവർത്തകരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.