ശബരിമല: വിധിക്കെതിരെ സ്​ത്രീകൾ പ്രതിഷേധിക്കുന്നതെന്തിനെന്ന്​ സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട്​ കേരളത്തിൽ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. ശബരിമലയിൽ സ്​ത്രീകൾ പോകണമെന്ന് കോടതി നിര്‍ബന്ധിക്കുന്നില്ല. അതിനാൽ പോകാന്‍ ആഗ്രഹിക്കുന്നവരെ തടയാന്‍ ആകി​െല്ലന്ന്​ സ്വാമി ട്വീറ്റ്​ ചെയ്​തു.

‘‘എന്തിനാണ് സുപ്രീംകോടതി വിധിക്കെതിരെ കേരളത്തിലെ സ്ത്രീകള്‍ പ്രതിഷേധങ്ങള്‍ നടത്തുന്നത്. ആർത്തവ ദിനങ്ങളിൽ ക്ഷേത്രത്തില്‍ പോകാന്‍ സ്ത്രീകളെ വിധി നിര്‍ബന്ധിക്കുന്നില്ല. ശബരിമലയില്‍ പോകണോ വേണ്ടയോ എന്നത് സ്ത്രീകള്‍ സ്വന്തം നിലയില്‍ തീരുമാനിക്കേണ്ട കാര്യമാണ്. പോകണമെന്ന് നിര്‍ബന്ധിക്കാത്തതിനാല്‍ ശബരിമലയിൽ പോകാന്‍ ആഗ്രഹിക്കുന്നവരെ തടയാന്‍ ആകില്ല. ദൈവത്തിന് എന്താണ് വേണ്ടതെന്ന് ആര്‍ക്കറിയ​ാം?- സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിലൂടെ പ്രതികരിച്ചു.

ശബരിമല വിഷയത്തില്‍ തുടക്കം മുതല്‍ അനുകൂല നിലപാടാണ്​ സുബ്രഹ്മണ്യന്‍ സ്വാമി സ്വീകരിച്ചത്​. സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് ഹിന്ദുസംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാവുകയാണ്​. ​

Tags:    
News Summary - Why are Kerala women protesting SC judgment on Sabarimalai- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.