ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും പെട്രോൾ വില കുറ​യാത്തതെന്തെന്ന് ഡെറിക് ഒബ്രിയൻ

കൊൽക്കത്ത: ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും രാജ്യത്തെ പെട്രോൾ വില കുറയാത്തത് എന്തുകൊണ്ടെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയൻ. കഴിഞ്ഞ പത്ത് വർഷത്തിനിടെ ക്രൂഡ് ഓയിൽ വിലയിൽ 24 ശതമാന​ത്തോളം കുറവുണ്ടായെന്നും എന്നാൽ ഇന്ത്യയിൽ പെട്രോൾ വില 30 ശതമാനം വർധിച്ചെന്നും രാജ്യസഭാ എം.പി എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.

2014 ആഗസ്റ്റിൽ ക്രൂഡ് ഓയിൽ വില ബാരലിന് 102 ഡോളറായിരുന്നു. പെട്രോൾ വില 73 രൂപയും. 2024 ഓഗസ്റ്റിൽ ക്രൂഡ് ഓയിൽ ബാരലിന് 78 ഡോളറായി താഴ്ന്നു. എന്നിട്ടും പെട്രോൾ വില 95 രൂപയാണെന്നും അദ്ദേഹം പറഞ്ഞു. എണ്ണക്കമ്പനികളുടെ ലാഭം ഉപഭോക്താക്കൾക്ക് കൈമാറുന്നില്ലെന്നും തൃണമൂൽ നേതാവ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാർച്ചിൽ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ പെട്രോൾ, ഡീസൽ വില അവസാനമായി പുതുക്കി നിശ്ചയിച്ചിരുന്നു. രണ്ട് വർഷത്തോളം സ്തംഭനാവസ്ഥയിൽ കഴിഞ്ഞതിന് ശേഷമായിരുന്നു അത്. അന്താരാഷ്ട്ര എണ്ണവില കുറച്ചുകാലം ഈ നിലയിൽ തുടരുകയാണെങ്കിൽ എണ്ണക്കമ്പനികൾ ഇന്ധനവില കുറക്കുന്ന കാര്യത്തിൽ ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം സെക്രട്ടറി പങ്കജ് ജെയിൻ കഴിഞ്ഞയാഴ്ച ഒരു പരിപാടിക്കിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

Tags:    
News Summary - Why are petrol prices not decreasing despite decline in global crude oil prices, asks Trinamul's Derek O'Brien

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.