ന്യൂഡൽഹി: പശ്ചിമബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി എന്തുകൊണ്ട് ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്താകമാനമുള്ള ജനങ്ങൾക്ക് ആയുഷ്മാൻ ഭാരത് യോജനയുടെ ഗുണം ലഭ്യമായിരിക്കുകയാണ്. അരവിന്ദ് കെജ്രിവാൾ പോലും ഒടുവിൽ പദ്ധതിയെ സ്വീകരിച്ചു. എന്നാൽ മമത എന്തുകൊണ്ട് പദ്ധതിക്ക് അനുമതി നൽകുന്നില്ലെന്നാണ് ബംഗാളിലെ ജനങ്ങൾക്കും തനിക്കും ചോദിക്കാനുള്ളതെന്ന് അമിത് ഷാ പറഞ്ഞു. വിഡിയോ കോൺഫറൻസിലൂടെ നടന്ന പശ്ചിമ ബംഗാൾ ജൻ സംവാദ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘സൗജന്യവും ഗുണമേൻമയുള്ളതുമായ വൈദ്യ സഹായം ലഭിക്കാൻ ബംഗാളിലെ പാവപ്പെട്ടവർക്ക് അർഹതിയില്ലെ.? എന്നിട്ടെന്താണ് ആയുഷ്മാൻ ഭാരത് പദ്ധതി ബംഗാളിൽ അനുവദിക്കാത്തത്.? മമത ജി പാവപ്പെട്ടവരുടെ അവകാശത്തിൽ രാഷ്ട്രീയം കളിക്കുന്നത് നിർത്തൂ. നിങ്ങൾക്ക് മറ്റ് അനേകം വിഷയങ്ങളിൽ രാഷ്ട്രീയം കളിക്കാം, പിന്നെന്തിന് പാവപ്പെട്ടവെൻറ ആരോഗ്യത്തിൽ രാഷ്ട്രീയം? ’’ -അമിത് ഷാ ചോദിച്ചു.
രാജ്യത്താകമാനം ജനാധിപത്യത്തിെൻറ വേരുകൾ ശക്തിപ്പെടുമ്പോഴും രാഷ്ട്രീയ അതിക്രമങ്ങൾ വർധിക്കുന്ന ഏക സംസ്ഥാനമായി പശ്ചിമ ബംഗാൾ തുടരുകയാണ്. 2014 മുതൽ ബംഗാളിൽ രാഷ്ട്രീയ സംഘർഷങ്ങളിൽ നൂറിലേറെ ബി.ജെ.പി പ്രവർത്തകർക്ക് ജീവൻ നഷ്ടമായിട്ടുണ്ടെന്നും അവരുടെ കുടുംബാംഗങ്ങൾക്ക് ആദരവ് അർപ്പിക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.