ന്യൂഡൽഹി: എന്ത് കൊണ്ടാണ് ഇത്രയധികം സ്വേച്ഛാധിപതികൾക്ക് 'എം' എന്ന് തുടങ്ങുന്ന പേരുകൾ ഉള്ളതെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. ലോകത്തിലെ ഏതാനും സ്വേച്ഛാധിപതികളുടെ പേരുകളും രാഹുൽ ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മാർകോസ്, മുസോളിനി, മിലോസേവിച്ച്, മുബാറക്, മൊബൂട്ടു, മുഷർറഫ്, മൈകോംബെറോ എന്നീ ലോകത്തെ സ്വേച്ഛാധിപതികളുടെ പേരുകളാണ് ഉദാഹരണമായി രാഹുൽ ഗാന്ധി ട്വീറ്റിൽ ചൂണ്ടിക്കാട്ടിയത്. കർഷക സമരത്തിന്‍റെ പശ്ചാത്തലത്തിൽ മോദിയെ പരോക്ഷമായി സൂചിപ്പിച്ചാണ് 'എം' എന്ന വാക്ക് രാഹുൽ ഗാന്ധി ട്വീറ്റിൽ ഉപയോഗിച്ചിട്ടുള്ളത്.
തങ്ങളുടെ അധികാരങ്ങളെ ദുരുപയോഗിക്കുന്ന അധികാരികളെയാണ് സ്വേച്ഛാധിപതികൾ എന്ന് വിളിക്കുന്നത്. ഫിലിപ്പീൻസ് മുൻ പ്രസിഡന്‍റ് ഫെർഡിനന്‍റ് മാർകോസ്, ഇറ്റാലിയൻ ഏകാധിപതി ബെനിറ്റോ മുസോളിനി, യൂഗോസ്ലോവാക്യൻ മുൻ പ്രസിഡന്‍റ് സ്ലോബോദാൻ മിലോസേവിച്ച്, ഈജിപ്ത് മുൻ പ്രസിഡന്‍റ് ഹുസ്നി മുബാറക്, സെയർ മുൻ പ്രസിഡന്‍റ് മൊബൂട്ടു സീകെ സീസോ, മുൻ പാകിസ്താൻ ഭരണാധികാരി പർവേശ് മുഷർറഫ്, ബുറൂണ്ടി മുൻ പ്രസിഡന്‍റ് മൈക്കിൽ മൈകോംബെറോ എന്നിവരെ സ്വേച്ഛാധിപതികൾ എന്നാണ് ലോകം വിശേഷിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.