ന്യൂഡൽഹി: സർക്കാറിന് ബിസിനസ് സ്ഥാപനങ്ങൾ എന്തിനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യവസായ നടത്തിപ്പിൽ സർക്കാറിന് കാര്യമില്ല. തന്ത്രപ്രധാനമായ നാലു മേഖലകൾ ഒഴിച്ചുനിർത്തി എല്ലാ പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സംരംഭങ്ങൾക്കും ബിസിനസിനും ആവശ്യമായ സഹായം നൽകുകയാണ് സർക്കാറിെൻറ ചുമതല.
ഏതെങ്കിലും ബിസിനസ് സ്ഥാപനത്തിെൻറ ഉടമകളാവണമെന്നില്ല; അതിെൻറ നടത്തിപ്പുകാരാകണമെന്നുമില്ല. പൊതുമേഖല സ്ഥാപനങ്ങളിൽനിന്ന് പണമുണ്ടാക്കുകയോ നവീകരിക്കുകയോ ചെയ്യണമെന്നതാണ് സർക്കാറിെൻറ നയം. ബിസിനസിൽ സർക്കാറിന് കാര്യമില്ല.
സ്വകാര്യവത്കരണത്തെക്കുറിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു മോദി. സമ്പദ്വ്യവസ്ഥയിൽ സ്വകാര്യമേഖലക്ക് സുപ്രധാന പങ്കുണ്ട്. പൊതുമേഖല പ്രധാനമാണെങ്കിൽ, അതേപോലെ സ്വകാര്യമേഖലയും പ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.