ഗുവാഹത്തി: അസമിലെ വെള്ളപ്പൊക്കം വാർത്തയാകുേമ്പാൾ ഏറെ പ്രധാന്യത്തോടെ ഇടംപിടിക്കുന്ന പേരാണ് കാസിരംഗ ദേശീയോദ്യാനം. ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെയും കടുവകളുടെയും ആനകളുടെയും മറ്റനവധി മൃഗങ്ങളുടെയും ഏറ്റവും വലിയ ആവാസകേന്ദ്രങ്ങളിലൊന്നാണ് കാസിരംഗ.
പ്രളയമുണ്ടാകുേമ്പാൾ മൃഗങ്ങളെ സംരക്ഷിക്കാനും മൃഗവേട്ട തടയാനും നാടൻ വള്ളത്തിലും മറ്റും വനപാലകർ റോന്തുചുറ്റുന്നത് ഇവിടെ പതിവാണ്. പ്രളയം മനുഷ്യർക്കുണ്ടാക്കുന്ന ദുരിതങ്ങൾ വാക്കുകൾക്കുമപ്പുറത്താണ്. കാസിരംഗയിലാകട്ടെ ഓരോ വർഷവും പ്രളയത്തിൽ നിരവധി മൃഗങ്ങളാണ് ചത്തൊടുങ്ങുന്നതും. എങ്കിലും 1,055 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന കാസിരംഗയിൽ പ്രളയം അനിവാര്യമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. വംശനാശ ഭീഷണി നേരിടുന്ന നിരവധി ജീവികളുടെ നിലനിൽപ്പിന് ഈ പ്രളയം കാരണമാകുന്നെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.
‘കാസിരംഗയിൽ പ്രളയം ഉണ്ടാകാത്ത സമയത്ത് മൃഗങ്ങൾക്കിടയിൽ രോഗബാധ വർധിച്ച് വരുന്നതായാണ് ഞങ്ങൾക്ക് അനുഭവപ്പെടുന്നത്’- 27 വർഷമായി ദേശീയോദ്യാനത്തിൽ ഗാർഡ് ആയി ജോലി ചെയ്യുന്ന ബിപിൻ ബറുവ (51) പറയുന്നു. രണ്ടര ദശകം നീളുന്ന ജോലിക്കിടെ നിരവധി പ്രളയങ്ങൾക്ക് സാക്ഷിയാകുകയും നൂറുകണക്കിന് മൃഗങ്ങളെ രക്ഷിക്കുകയും ചെയ്തയാളാണ് ബിപിൻ.
കാസിരംഗ ഒരു നദീതതട ആവാസ വ്യവസ്ഥയാണ്. മൃഗങ്ങൾ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന പുൽമേടുകൾ പ്രളയം വൃത്തിയാക്കുന്നു. നൂറുകണക്കിന് മൃഗങ്ങളുടെ ആവാസവ്യവസ്ഥ താളം തെറ്റാതിരിക്കാൻ ഇത് സഹായിക്കും. മൃഗങ്ങൾക്കിടയിൽ പകർച്ചവ്യാധികൾ പടരാതിരിക്കാനും ഇവ ഉപകരിക്കും. കനത്ത മഴയിലുണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ പാർക്കിലെ പഴയ ചെടികൾ നശിക്കുകയും പുതിയവ മുളപ്പൊട്ടുകയും ചെയ്യും. ഇവ മൃഗങ്ങൾക്ക് കൂടുതൽ േപാഷകം നൽകുന്നവയായിരിക്കും. പുതിയ ചെടികൾ മൃഗങ്ങൾക്കും ആവാസവ്യവസ്ഥക്കും ആരോഗ്യം പ്രധാനം ചെയ്യുമെന്നും പാർക്ക് ഡയറക്ടർ പി. ശിവകുമാർ പറയുന്നു.
രാജ്യത്തിെൻറ അഭിമാനമായ കാസിരംഗ നാഷനൽ പാർക്കിൽ അസമിലുണ്ടായ പ്രളയം മൂലം ചത്തത് 100ൽ അധികം മൃഗങ്ങളായിരുന്നു. നിരവധി മൃഗങ്ങളെ രക്ഷിക്കാനും സാധിച്ചു. വെള്ളപ്പൊക്കത്തിൽ അവശയായി വഴിയിൽ കിടന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിെൻറ വിഡിയോ ആരെയും വേദനിപ്പിക്കുന്നതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.