ന്യൂഡൽഹി: ഗുജറാത്തിെല കോൺഗ്രസ് എം.എൽ.എമാെര കർണാടകയിലെ റിസോർട്ടിൽ പൂട്ടിയിട്ടിരിക്കുന്നത് എന്തിനാണെന്ന് ബി.െജ.പി ദേശീയാധ്യക്ഷൻ അമിത്ഷാ. ഗുജറാത്തിൽ ആഗസ്ത് എട്ടിന് നടക്കുന്ന രാജ്യ സഭാ ഇലക്ഷൻ മുന്നിൽ കണ്ട് എം.എൽ.എ മാരെ ബി.ജെ.പി കുതിരക്കച്ചവടം നടത്തുകയാണെന്ന ആരോപണം അമിത്ഷാ വാർത്താ സമ്മേളനത്തിൽ നിഷേധിച്ചു.
ഗുജറാത്തിെല 44 എം.എൽ.എ മാരെ കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിെല ബാംഗ്ലൂരിൽ പൂട്ടിയിട്ടിരിക്കുന്നത് എന്തിനാണ് എന്നു ചോദിച്ച അമിത് ഷാ കേൺഗ്രസ് ഭരണത്തെയും കുറ്റപ്പെടുത്തി. കോൺഗ്രസ് ഭരിച്ചിരുന്നപ്പോൾ ഒാരോ മന്ത്രിമാരും പ്രധാനമന്ത്രിയാണെന്ന് സ്വയം വിചാരിക്കുകയും യഥാർഥ പ്രധാനമന്ത്രിെയ ആരും പരിഗണിക്കാതിരിക്കുകയുമാണ് ഉണ്ടായതെന്ന് ഷാ പരിഹസിച്ചു.
ഗുജറാത്തിൽ നടക്കുന്ന രാജ്യ സഭാ തെരഞ്ഞെടുപ്പിൽ അമിത്ഷായും ടെക്സ്റ്റൈൽസ് മന്ത്രി സ്മൃതി ഇറാനിയും മത്സരിക്കുന്നുണ്ട്. കോൺഗ്രസ് സ്ഥാനാർഥിയായി അഹമ്മദ് പേട്ടലും മത്സരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.