ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ ഗുജറാത്തില്‍ സ്വീകരിച്ചത് പിന്നില്‍ രാഷ്ട്രീയ ദുരുദ്ദേശമുണ്ടെന്ന് കോണ്‍ഗ്രസ്. രാജ്യതലസ്ഥാനത്ത് സ്വീകരിക്കുന്നതിന് പകരം ആബെയെ വരവേൽക്കുന്നതിനുള്ള റോഡ് ഷോ ഉൾപ്പെടെയുള്ള പരിപാടികള്‍ അഹമ്മദാബാദില്‍ ഒരുക്കിയത് വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നാണ് കോൺഗ്രസ് വക്താവ് മനീഷ് തിവാരി ആരോപിച്ചു.
ഡല്‍ഹിക്ക് പകരം അഹമ്മദാബാദില്‍ ഒരു വിദേശ പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരിപാടികള്‍ സംഘടിപ്പിച്ചത് തികച്ചും അസ്വാഭാവികമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ നയതന്ത്ര പങ്കാളികൂടിയായ ജപ്പാനിലെ പ്രധാനമന്ത്രിയെ ഡൽഹിയിലേക്കാണ് മോദി ക്ഷണിക്കേണ്ടിയിരുന്നത്. എന്നാൽ കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ചുകൊണ്ടുള്ള ഇത്തരമൊരു നടപടി തീര്‍ത്തും അസ്വാഭാവികമാണെന്നും മനീഷ് തീവാരി പറഞ്ഞു.
ജപ്പാനുമായി ഇന്ത്യക്ക് അടുത്ത ബന്ധമാണുള്ളത്. യു.പി.എ സർക്കാരിെൻറ കാലത്താണ് ജപ്പാനുമായുള്ള നയതന്ത്രബന്ധം ഉൗഷ്മമായത്. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് എത്തി നിൽകെ വിദേശ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം രാഷ്ട്രീയമായി ഉപയോഗിച്ചത് ശരിയല്ലെന്നും തിവാരി പറഞ്ഞു.
രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യയില്‍ എത്തിയത്. ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ആബെയും മോദിയും ചേർന്ന് ഉദ്ഘാടനം ചെയ്യും. അഹമ്മദാബാദിൽ നിന്ന് മുംബൈ വരെയാണ് ആദ്യ ബുള്ളറ്റ് ട്രെയിൽ പാത ഒരുങ്ങുക. ഇരു നഗരങ്ങളെയും രണ്ടു മണിക്കൂറിനുള്ളിൽ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ പാത 2022 ഒാടെ പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.