മോദിയുടെ വിസ റദ്ദാക്കണം; തെരഞ്ഞെടുപ്പ്​ സമയത്തെ ബംഗ്ലാദേശ്​ സന്ദർശനത്തിനെതിരെ മമത ബാനർജി

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ലാദേശ്​ സന്ദർശനത്തിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പശ്ചിമ ബംഗാളിൽ ആദ്യ​ഘട്ട വോ​​ട്ടെടുപ്പ്​ ആരംഭിക്കേ വോട്ടർമാരെ സ്വ​ാധീനിക്കാനാണ്​ മോദി ബംഗ്ല​ാദേശിലെത്തിയതെന്ന്​ മമത ആരോപിച്ചു.

'ഇവിടെ തെ​രഞ്ഞെടുപ്പ്​ നടന്നു​കൊണ്ടിരിക്കുന്നു. അദ്ദേഹം ബംഗ്ലാദേശിലെത്തി ബംഗാളിനെക്കുറിച്ച്​ പ്രസംഗിക്കുന്നു. ഇത്​ തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ട ലംഘനമാണ്​' -ഖാരഗ്​പുരിൽ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ മമത ബാനർജി പറഞ്ഞു.

'2019 ലോക്​സഭ തെര​ഞ്ഞെടുപ്പിൽ ബംഗ്ലാദേശി നടൻ ഞങ്ങളുടെ റാലിയിൽ പ​ങ്കെടുത്തതിനെ തുടർന്ന്​ ബി.ജെ.പി ബംഗ്ലാദേശി​േനാട്​ പറഞ്ഞ്​ അദ്ദേഹത്തിന്‍റെ വിസ റദ്ദാക്കി. ഇപ്പോൾ തെര​ഞ്ഞെടുപ്പ്​ നടക്കു​േമ്പാൾ പ്രധാമന്ത്രി ഒരു കൂട്ടം ആളു​കളുടെ വോട്ട്​ ശേഖരിക്കാനായി ബംഗ്ലാദേശിലെത്തിയിരിക്കുന്നു. എന്തുകൊണ്ട്​ നിങ്ങളുടെ വിസ റദ്ദാക്കുന്നില്ല? ഞങ്ങൾ തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകും' -മമത ബാനർജി പറഞ്ഞു.

ബംഗ്ലാദേശ്​ സന്ദർശനത്തിനിടെ മോദി ഗോപാൽഗഢ്​ ജില്ലയിലെ ഒരകണ്ഡിയിൽ ക്ഷേത്ര ദർശനം നടത്തിയിരുന്നു. ഹിന്ദു മതുവ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്​തിരുന്നു. മതുവ മതവിഭാഗം ബംഗാളിൽ തമാസിക്കുന്നുണ്ട്​. തെരഞ്ഞെടുപ്പിൽ ഇവരുടെ വോട്ട്​ നിർണായകമാകും. മോദിയുടെ ഒരകണ്ഡി ക്ഷേത്രദർശനവും മതുവ നേതാക്കളുമായുള്ള കൂടിക്കാഴ്ചയും ​വോട്ട്​ബാങ്ക്​ ലക്ഷ്യമിട്ടാണെന്ന്​ മമത ആരോപിച്ചു. 'ചിലപ്പോൾ അവർ പറയും ബംഗ്ലാദേശിൽനിന്ന്​ മമത ആളെകൊണ്ടു​വന്ന്​ നുഴഞ്ഞുകയറ്റം നടത്തിയെന്ന്​. എന്നാൽ ഇപ്പോൾ പ്രധാനമന്ത്രി ബംഗ്ല​ാദേശിലെത്തി വോട്ട്​ കച്ചവടം നടത്തുകയാണ്​' -മമത പറഞ്ഞു.

ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ട വോ​ട്ടെടുപ്പ്​ പുരോഗമിക്കുകയാണ്​. എട്ടു ഘട്ടമായാണ്​ ഇവിടെ വോ​ട്ടെടുപ്പ്​. 

Tags:    
News Summary - Why shouldnt your visa be cancelled Mamata Banerjee on PM Narendra Modis Bangladesh Trip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.