ഹൈദരാബാദ്: അടിയന്തര ഘട്ടങ്ങളിൽ പൊലീസ് സഹായത്തിനായി സമീപിക്കാനാണ് 100 എന്ന ഫോൺ നമ്പർ സൗകര്യം സർക്കാർ നടപ്പാക്കിയത്. എന്നാൽ, 100ലേക്ക് വിളിച്ച് സ്വയം അഴിക്കുള്ളിലായിരിക്കുകയാണ് തെലങ്കാനയിലെ യുവാവ്. മദ്യലഹരിയിലായ ഇയാൾ ഒറ്റരാത്രി കൊണ്ട് പരാതി പറയാനായി പൊലീസിനെ വിളിച്ചത് അഞ്ച് തവണയാണ്. ഇതോടെ സഹികെട്ട പൊലീസാകട്ടെ നമ്പർ ട്രേസ് ചെയ്ത് ഇയാളെ കസ്റ്റഡിയിലെടുത്തു.
തുടർച്ചയായി പൊലീസിനെ വിളിച്ച യുവാവിന്‍റെ പരാതിയാണ് രസകരം. ഹോളി ദിനത്തിൽ ഭാര്യ മട്ടൻ കറി വെക്കുന്നില്ല!
തെലങ്കാനയിലെ നൽഗൊണ്ട ജില്ല സ്വദേശി നവീൻ ആണ് ഭാര്യക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. മദ്യപിച്ച് ലക്കില്ലാതെയാണ് നവീൻ പൊലീസിനെ വിളിക്കുന്നത്. പ്രാങ്കാണെന്ന് കരുതി ആദ്യം ഫോൺ കാൾ പൊലീസ് അവഗണിച്ചെങ്കിലും നിരന്തരമായി കാൾ വന്നതോടെ പൊലീസ് നമ്പർ ട്രേസ് ചെയ്യുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
വെള്ളിയാഴ്ച മട്ടനുമായി വീട്ടിലെത്തിയ നവീൻ ഭാര്യയോട് മട്ടൻകറി വെക്കാൻ ആവശ്യപ്പെട്ടു. മദ്യപിച്ചെത്തിയതിൽ പ്രതിഷേധിച്ച് ഭാര്യ മട്ടൻകറി വെക്കാൻ വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് യുവാവ് പൊലീസിനെ വിളിച്ചത്.
അനാവശ്യ കാര്യങ്ങൾക്ക് 100 എന്ന നമ്പർ ഉപയോഗിക്കരുതെന്ന് ഉദ്യഗസ്ഥർ ജനങ്ങളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.