ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സാമൂഹമാധ്യമങ്ങളി ൽ അപകീർത്തികരമായ വിഡിയോ ഷെയർ ചെയ്തുവെന്നാരോപിച്ച് മാധ്യമപ്രവർത്തകൻ പ്ര ശാന്ത് കനൂജിയയെ അറസ്റ്റ്ചെയ്തതിനെതിരെ ഭാര്യ നൽകിയ ഹരജി ചൊവ്വാഴ്ച സുപ ്രീംകോടതി വാദം കേൾക്കും. കനൂജിയയുടെ ഭാര്യ ജഗീഷ അറോറയാണ് ഭർത്താവിെൻറ അറസ്റ് റ് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി ഹേബിയസ് കോർപസ് സമർപ്പിച്ചത്.
ഹരജിയിൽ ഉടൻ വാദം കേൾക്കണമെന്ന് ഇവരുടെ അഭിഭാഷകൻ അപേക്ഷിച്ചിരുന്നു. തുടർന്നാണ് ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, അജയ് റസ്തോഗി എന്നിവരടങ്ങിയ ബെഞ്ച് ഹരജി ചൊവ്വാഴ്ച തന്നെ പരിഗണിക്കാൻ തീരുമാനിച്ചത്.
യോഗിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് സ്വകാര്യ വാർത്താ ചാനൽ മേധാവി ഇഷിക സിങ്, എഡിറ്റർ അനൂജ് ശുക്ല എന്നിവരെയും യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡൽഹിയിൽ പ്രതിഷേധം
ന്യൂഡൽഹി: ഫേസ്ബുക്ക് പോസ്റ്റിെൻറ പേരിൽ മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്ത ഉത്തർപ്രദേശ് പൊലീസ് നടപടിക്കെതിരെ ഡൽഹിയിൽ മാധ്യമ പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാധ്യമ പ്രവർത്തകരുടെ സംഘടനകൾ സംയുക്തമായി തിങ്കളാഴ്ച പ്രസ്ക്ലബ് ഒാഫ് ഇന്ത്യയിൽനിന്ന് പാർലമെൻറിലേക്ക് നടത്തിയ മാർച്ച് റെയിൽവേ മന്ത്രാലയത്തിനു സമീപം പൊലീസ് തടഞ്ഞു.
ഗോരഖ്പൂർ മെഡിക്കൽ കോളജിലെ ശിശുമരണവുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥ് സർക്കാറിെൻറ പ്രതികാര നടപടിക്ക് ഇരയായ ഡോ. കഫീൽ ഖാൻ െഎക്യദാർഢ്യം പ്രകടിപ്പിച്ച് മാധ്യമപ്രവർത്തകരുടെ റാലിയിൽ പെങ്കടുത്തു. പൊലീസ് നടപടിക്കെതിരെ എഡിറ്റേഴ്സ് ഗിൽഡും രംഗത്തുവന്നിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.