ഗുഡ്​ഗാവിൽ ഗൺമാ​െൻറ വെടിയേറ്റ ജഡ്​ജിയുടെ ഭാര്യ മരിച്ചു

ഗുഡ്​ഗാവ്​: നഗരമധ്യത്തിൽവെച്ച്​ ഗൺമാ​​​െൻറ വെടിയേറ്റ ജഡ്​ജിയുടെ ഭാര്യ മരിച്ചു. അഡീഷണൽ സെഷൻസ്​ ജഡ്​ജ്​ കൃഷ്​ണൻകാന്ത്​ ശർമയുടെ ഭാര്യ റിതു(38) ആണ്​ മരിച്ചത്​. മകൻ ധ്രുവ്​(18) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്​സയിലാണ്​. ഡൽഹിയിലെ ഗുഡ്​ഗാവിൽ ശനിയാഴ്​ച ഉച്ചക്കായിരുന്നു സംഭവം. ചികിത്​സയിലിരിക്കെ ഇന്ന്​ പുലർച്ചെയാണ്​ റിതു മരിച്ചത്​. സംഭവത്തെ തുടർന്ന് ഗൺമാൻ മഹിപാൽ സിങിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.​

ശനിയാഴ്​ച വൈകുന്നേരം 3.30ന്​ സാധനങ്ങൾ വാങ്ങാനായി മാർക്കറ്റിൽ എത്തിയപ്പോഴായിരുന്നു സുരക്ഷാ ഉദ്യോഗസ്​ഥൻ ഇവർക്കു നേരെ വെടിയുതിർത്തത്​. ആദ്യം റിതുവിനെ വെടിവെച്ച ശേഷം പിന്നീട്​ മകനെതിരെയും വെടിയുതിർക്കുകയായിരുന്നു. വെടിവെച്ച ശേഷം​ ധ്രുവിനെ വലിച്ചിഴച്ച്​ കാറിൽ കയറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതോടെ അവരെ റോഡിൽ ഉപേക്ഷിച്ച്​ ഗൺമാൻ കാർ ഒാടിച്ച്​ പോവുകയായിരു​ന്നു. പോകുന്ന വഴി ഇയാൾ ജഡ്​ജിയുടെ ഫോണിലേക്ക്​ വിളിച്ച്​ താൻ ഇരുവർക്കും നേരെ വെടിയുതിർത്തതായി അറിയിച്ചു.​

പൊലീസ്​ സ്​റ്റേഷനിലെത്തിയ മഹിപാൽ സിങ്​ അവിടെയും വെടിയുതിർത്തു. ഇയാളെ അവിടെ വച്ച്​ കീഴ്​പ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന്​ ഫരീദാബാദിൽ വച്ചാണ്​ ഇയാൾ അറസ്​റ്റിലായത്​. അതേസമയം, വെടിയുതിർത്തതി​നു പിന്നിലെ കാരണം വ്യക്തമല്ല. ജഡ്​ജിയുടെ കുടുംബത്തി​​​​െൻറ ​മോശമായ പെരുമാറ്റത്തിലുള്ള അസ്വസ്​ഥതയാണ്​ മഹിപാലിനെ അക്രമത്തിനു പ്രേരിപ്പിച്ചതെന്നാണ്​ പൊലീസ്​ കരുതുന്നത്​.


Tags:    
News Summary - wife of a judge who was shot at by security officer Died - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.