ഗുഡ്ഗാവിൽ: നഗരമധ്യത്തിൽ ജഡ്ജിയുടെ ഭാര്യക്കും മകനും നേരെ ഗൺമാൻ വെടിയുതിർത്തു. ഡൽഹിയിലെ ഗുഡ്ഗാവിൽ പട്ടാപകലായിരുന്നു സംഭവം. അഡീഷണൽ സെഷൻസ് ജഡ്ജ് കൃഷ്ണൻകാന്ത് ശർമയുടെ ഭാര്യ റിതു(38), മകൻ ധ്രുവ്(18) എന്നിവർക്കാണ് വെടിയേറ്റത്. പരിക്കേറ്റ ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജഡ്ജിയുടെ മകെൻറ പരിക്ക് ഗുരുതരമാണ്. റിതു അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഗൺമാൻ മഹിപാൽ സിങിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകുന്നേരം 3.30ന് സാധനങ്ങൾ വാങ്ങാനായി മാർക്കറ്റിൽ എത്തിയപ്പോഴായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥൻ ഇവർക്കു നേരെ വെടിയുതിർത്തത്. തുടർന്ന് ധ്രുവിനെ വലിച്ചിഴച്ച് കാറിൽ കയറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതോടെ അവരെ റോഡിൽ ഉപേക്ഷിച്ച് ഗൺമാൻ കാർ ഒാടിച്ച് പോവുകയായിരുന്നു. പോകുന്ന വഴി ഇയാൾ ജഡ്ജിയുടെ ഫോണിലേക്ക് വിളിച്ച് താൻ ഇരുവർക്കും നേരെ വെടിയുതിർത്തതായി അറിയിച്ചു.
പൊലീസ് സ്റ്റേഷനിലെത്തിയ മഹിപാൽ സിങ് അവിടെയും വെടിയുതിർത്തു. ഇയാളെ അവിടെ വച്ച് കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫരീദാബാദിൽ വച്ചാണ് ഇയാൾ അറസ്റ്റിലായത്. അതേസമയം, വെടിയുതിർത്തതിനു പിന്നിലെ കാരണം വ്യക്തമല്ല. ജഡ്ജിയുടെ കുടുംബത്തിെൻറ മോശമായ പെരുമാറ്റത്തിലുള്ള അസ്വസ്ഥതയാണ് മഹിപാലിനെ അക്രമത്തിനു പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
#WATCH: Wife and son of an additional sessions judge shot at by the judge's gunman in #Gurugram's Sector-49. Both the injured have been admitted to the hospital and the gunman has been arrested. pic.twitter.com/rMqXdYHrxR
— ANI (@ANI) October 13, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.