സിന്ദൂരം ധരിക്കാത്തത്​ വിവാഹബന്ധം അംഗീകരിക്കാത്തതിന്​ തുല്യം, വിവാഹമോചനം അനുവദിച്ച്​ ഹൈകോടതി

ഗുവാഹത്തി: വിവാഹശേഷം സിന്ദൂരം ഇടാത്തത്​ സ്​ത്രീ വിവാഹബന്ധം അംഗീകരിക്കാത്തതിന്​ ത​ുല്യമാണെന്ന്​ ചൂണ്ടിക്കാട്ടി ഗുവാഹത്തി ഹൈകോടതി ദമ്പതികൾക്ക്​ വിവാഹമോചനം അനുവദിച്ചു.

ഹിന്ദു ആചാരത്തി​െൻറ ഭാഗമായി കൈയ്യിൽ അണിയുന്ന വളകൾ (സഖ) ധരിക്കാത്തതും സിന്ദൂരം ഇടാത്തതും സ്​​ത്രീ വിവാഹബന്ധം നിരാകരിക്കുന്നതിന്​ തുല്യമാണ്​. അതിനാൽ വിവാഹമോചനം അനുവദിക്കുന്നു -ഭർത്താവ്​ സമർപ്പിച്ച വിവാഹ മോചന ഹരജി പരിഗണിച്ച ശേഷം കോടതി വ്യക്തമാക്കി.

ചീഫ്​ ജസ്​റ്റിസ്​ അജയ്​ ലംബ, ജസ്​റ്റിസ്​ സുമിത്ര സായ്​കിയ എന്നിവർ അടങ്ങിയ ബെഞ്ചാണ്​ വിധി പുറപ്പെടുവിച്ചത്​. ഭാര്യയുടെ ഭാഗത്തുനിന്ന്​ മറ്റു കുറ്റങ്ങളൊന്നും കണ്ടെത്താൻ കഴിയാത്തതിനാൽ നേരത്തേ കുടുംബകോടതി വിവാഹമോചന ആവ​ശ്യം നിരസിച്ചിരുന്നു.

'സഖ ധരിക്കാത്തതും സിന്ദൂരം തൊടാത്തതും അവരെ അവിവാഹിതയായി തോന്നിപ്പിക്കും. അത്​ വിവാ​ഹത്തോടുള്ള നിരാകരണം കൂടിയാണ്​. ഭാര്യയു​െട ഈ നിലപാട്​ ഹരജിക്കാരനുമായുള്ള ബന്ധം തുടരാൻ താൽപര്യമില്ലെന്ന്​ ചൂണ്ടിക്കാണിക്കുന്നു' -ഹൈകോടതി വിധിയിൽ പറയുന്നു.

2012 ഫെബ്രുവരി 17നായിരുന്നു ഇരുവരുടെയും വിവാഹം. ശേഷം ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാകുകയും ഇരുവരും ഒരുമിച്ച്​ ജീവിക്കാൻ താൽപര്യമില്ലെന്ന്​ കുടുംബക്കാരെ അറിയിക്കുകയുമായിരുന്നു. 2013 ജൂൺ 30 വരെ ഇരുവരും വേർപിരിഞ്ഞ്​ ജീവിക്കുകയായിരുന്നു.

ഭർത്താവും ബന്ധുക്കളും ചേർന്ന്​ തന്നെ പീഡിപ്പിക്കുന്നതായി കാണിച്ച്​ യുവതി പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ യുവതി​യുടെ ആരോപണത്തിന്​ മതിയായ തെളിവില്ലെന്ന്​ കോടതി പറഞ്ഞു. അതേസമയം യുവാവി​െൻറ പ്രായമായ മാതാവിനെ പരിചരിക്കുന്നത്​ യുവതി തടഞ്ഞത്​ കോടതി പരിഗണിച്ചില്ല.

Tags:    
News Summary - High Court Grants Divorce On Wifes Refusal To Wear Sindoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.