സിന്ദൂരം ധരിക്കാത്തത് വിവാഹബന്ധം അംഗീകരിക്കാത്തതിന് തുല്യം, വിവാഹമോചനം അനുവദിച്ച് ഹൈകോടതി
text_fieldsഗുവാഹത്തി: വിവാഹശേഷം സിന്ദൂരം ഇടാത്തത് സ്ത്രീ വിവാഹബന്ധം അംഗീകരിക്കാത്തതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി ഗുവാഹത്തി ഹൈകോടതി ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ചു.
ഹിന്ദു ആചാരത്തിെൻറ ഭാഗമായി കൈയ്യിൽ അണിയുന്ന വളകൾ (സഖ) ധരിക്കാത്തതും സിന്ദൂരം ഇടാത്തതും സ്ത്രീ വിവാഹബന്ധം നിരാകരിക്കുന്നതിന് തുല്യമാണ്. അതിനാൽ വിവാഹമോചനം അനുവദിക്കുന്നു -ഭർത്താവ് സമർപ്പിച്ച വിവാഹ മോചന ഹരജി പരിഗണിച്ച ശേഷം കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് അജയ് ലംബ, ജസ്റ്റിസ് സുമിത്ര സായ്കിയ എന്നിവർ അടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഭാര്യയുടെ ഭാഗത്തുനിന്ന് മറ്റു കുറ്റങ്ങളൊന്നും കണ്ടെത്താൻ കഴിയാത്തതിനാൽ നേരത്തേ കുടുംബകോടതി വിവാഹമോചന ആവശ്യം നിരസിച്ചിരുന്നു.
'സഖ ധരിക്കാത്തതും സിന്ദൂരം തൊടാത്തതും അവരെ അവിവാഹിതയായി തോന്നിപ്പിക്കും. അത് വിവാഹത്തോടുള്ള നിരാകരണം കൂടിയാണ്. ഭാര്യയുെട ഈ നിലപാട് ഹരജിക്കാരനുമായുള്ള ബന്ധം തുടരാൻ താൽപര്യമില്ലെന്ന് ചൂണ്ടിക്കാണിക്കുന്നു' -ഹൈകോടതി വിധിയിൽ പറയുന്നു.
2012 ഫെബ്രുവരി 17നായിരുന്നു ഇരുവരുടെയും വിവാഹം. ശേഷം ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാകുകയും ഇരുവരും ഒരുമിച്ച് ജീവിക്കാൻ താൽപര്യമില്ലെന്ന് കുടുംബക്കാരെ അറിയിക്കുകയുമായിരുന്നു. 2013 ജൂൺ 30 വരെ ഇരുവരും വേർപിരിഞ്ഞ് ജീവിക്കുകയായിരുന്നു.
ഭർത്താവും ബന്ധുക്കളും ചേർന്ന് തന്നെ പീഡിപ്പിക്കുന്നതായി കാണിച്ച് യുവതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ യുവതിയുടെ ആരോപണത്തിന് മതിയായ തെളിവില്ലെന്ന് കോടതി പറഞ്ഞു. അതേസമയം യുവാവിെൻറ പ്രായമായ മാതാവിനെ പരിചരിക്കുന്നത് യുവതി തടഞ്ഞത് കോടതി പരിഗണിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.