ഇന്ത്യക്കാരോട് പ്രത്യേക അപേക്ഷയുമായി വിക്കിപീഡിയ. തങ്ങളുടെ സ്വതന്ത്ര അസ്ഥിത്വം നിലനിർത്താൻ പണം സംഭാവനയായി നൽകണമെന്നാണ് വിക്കി ആവശ്യപ്പെട്ടിരിക്കുന്നത്. ഒൗദ്വോഗിക വെബ്സൈറ്റ് തുറക്കുേമ്പാൾ കുറിപ്പായാണ് വിക്കി ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
‘ഇന്ത്യക്കാരായ ഞങ്ങളുടെ എല്ലാ വായനക്കാരോടും, ഇതൽപ്പം മോശമാണെന്ന് ഞങ്ങൾക്കറിയാം. എങ്കിലും വിക്കിപീഡിയയുടെ സ്വാതന്ത്ര്യത്തിനായി ഞങ്ങൾ വിനയത്തോടെ ഒരാവശ്യം നിങ്ങളുടെ മുന്നിൽ വയ്ക്കുകയാണ്. നിങ്ങൾ 150 രൂപ സംഭാവനയായി നൽകുകയാണെങ്കിൽ അത് ഒരുപാട് വർഷത്തേക്ക് ഞങ്ങളുടെ പ്രവർത്തനങ്ങളെ സഹായിക്കും. നിങ്ങൾ ഇതിനുമുമ്പ് ഞങ്ങളെ സഹായിച്ചിട്ടുണ്ടെങ്കിൽ അതിന് നന്ദി പറയുന്നു.
ധാരാളംപേർ വിക്കിപീഡിയക്ക് സംഭാവന നൽകുന്നുണ്ട്. അതിന് കാരണം ഇതൊരു ഉപയോഗപ്രദമായ സംവിധാനമായതിനാലാണ്. ഇൗ വർഷം വിക്കിപീഡിയ നിങ്ങൾക്ക് 150 രൂപയുടെ അറിവ് നൽകിയെന്ന് വിശ്വസിക്കുന്നെങ്കിൽ ഞങ്ങളുടെ ഇൗ സംരഭത്തിൽ പങ്കാളികളാകണം’. 150 രൂപയെന്നത് ഏറ്റവും കുറഞ്ഞ തുകയായാണ് നിശ്ചയിച്ചിരിക്കുന്നത്.
അതിന് മുകളിൽ ഏത് തുകയും വിക്കിക്കായി നമ്മുക്ക് സംഭാവന നൽകാം. വിവിധ കാർഡുകൾ ഉപയോഗിച്ച് ഒാൺലൈനായാണ് പണം സംഭാവന നൽകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.