ബംഗളൂരു: ചാമരാജ് നഗറിലെ മലേ മഹദേശ്വര ഹിൽസിൽ (എം.എം ഹിൽസ്) തീർഥാടകനെ കാട്ടാന കൊലപ്പെടുത്തി. ബംഗളൂരു സ്വദേശി ഗോവിന്ദരാജുവാണ് കൊല്ലപ്പെട്ടത്. കൂട്ടുകാരൻ ലോകേഷിനൊപ്പം എം.എം ഹിൽസിലെ മലേ മഹാദേശ്വര ക്ഷേത്രം സന്ദർശിക്കാനെത്തിയതായിരുന്നു ഗോവിന്ദരാജുവെന്ന് പൊലീസ് പറഞ്ഞു.
ദർശനത്തിന് ശേഷം സുഹൃത്തിനൊപ്പം നാഗമലെയിൽ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഇൻഡിഗനഘട്ട വനംവകുപ്പ് ചെക്ക് പോസ്റ്റിന് സമീപം രാത്രി 11.30ഓടെയാണ് സംഭവം. സുഹൃത്ത് ലോകേഷ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എം.എം ഹിൽസ് പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്തതായി ചാമരാജ് നഗർ എ.എസ്.പി ഉദേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.