ഗൂഡല്ലൂർ: തമിഴ്നാട്ടിലെ മസിനഗുഡിയിൽ ജനവാസകേന്ദ്രങ്ങളിലേക്ക് പതിവായി എത്തിയ കാട്ടുകൊമ്പനെ തീപ്പന്തമെറിഞ്ഞ് കൊന്ന സംഭവത്തിൽ രണ്ടുപേരെ വനപാലകരുടെ പ്രത്യേക സംഘം അറസ്റ്റു ചെയ്തു. ഒരാളെ തെരയുന്നു. മസിനഗുഡി ദർഗാ റോഡിലെ പ്രസാദ് (36), മാവനഹള്ളി ഗ്രൂപ് ഹൗസിലെ രേമണ്ട് ഡീൻ (28) എന്നിവരാണ് പിടിയിലായത്. രേമണ്ട് ഡീെൻറ സഹോദരൻ റിക്കിരായെന (31) തെരയുന്നു. ആനക്കുനേരെ തീപ്പന്തംഎറിയുന്ന വിഡിയോയും പുറത്തായതോടെയാണ് പ്രതികൾ പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊമ്പൻ ചെരിഞ്ഞത്. ശരീരഭാഗത്തുണ്ടായ മുറിവുകാരണം ജനവാസകേന്ദ്രങ്ങളിൽനിന്ന് മാറാതെ വന്ന കൊമ്പന് രണ്ടുമാസമായി പഴങ്ങളിലും മറ്റും ഗുളികകൊടുത്തും മയക്കുവെടിവെച്ച് നേരിട്ടുള്ള ചികിത്സയും നൽകിയിരുന്നു. അവശത മാറിവരുന്നതിനിടെ ആനയുടെ ഇടതു ചെവിയിലും ഇടതുകാലിലും പൊള്ളലേറ്റ നിലയിൽ കണ്ടത്. കൊമ്പെൻറ ഇടതു ചെവി അറ്റുവീഴുകയും ചെയ്തിരുന്നു. മുതുമല തെപ്പക്കാട് ആനവളർത്തു ക്യാമ്പിൽ ചികിത്സക്കായി കൊണ്ടുപോയെങ്കിലും ആന ചെരിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.