ന്യൂഡൽഹി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുമായി സഖ്യത്തിനുള്ള ചർച്ചകളൊന്നും നടന്നിട്ടില ്ലെന്ന് ഡൽഹി കോൺഗ്രസ് കമ്മിറ്റി അധ്യക്ഷയായി ചുമതലയേറ്റ ഷീല ദീക്ഷിത്. രാഷ്ട്രീയം വെല്ലുവിളികൾ നിറഞ്ഞതാ ണെന്നും അതിനുള്ള തന്ത്രങ്ങൾ കോൺഗ്രസ് രൂപെപടുത്തുമെന്നും ഷീല ദീക്ഷിത് വ്യക്തമാക്കി. ബി.ജെ.പിയും എ.എ.പിയും വെല്ലുവിളിയാണ്. ഇൗ വെല്ലുവിളികളെ കോൺഗ്രസ് ഒറ്റക്കെട്ടായി നേരിടും. ഇവിടെ എ.എ.പിയുമായി സഖ്യമുണ്ടാവില്ലെന്നും അവർ പറഞ്ഞു.
2013 വരെ മൂന്നു തവണ തുടർച്ചയായി ഡൽഹി ഭരിച്ച മുഖ്യമന്ത്രിയാണ് ഷീല ദീക്ഷിത്. 2015ൽ അരവിന്ദ് കെജ്രിവാളിെൻറ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി ഡൽഹിയിൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ഭരണം പിടിച്ചടുക്കുകയായിരുന്നു. ബുധനാഴ്ചയാണ് ഷീല ദീക്ഷിത് ഡൽഹി കോൺഗ്രസ് കമ്മിറ്റി അധ്യക്ഷയായി ചുമതലയേറ്റത്.
അജയ് മാക്കനായിരുന്നു നേരത്തെ ഡൽഹി കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ. ആം ആദ്മി പാർട്ടിയിയെ കടന്നാക്രമിച്ചിരുന്ന അജയ് മാക്കന് അവരുമായി സഖ്യത്തിലേർപ്പെടുന്നതിനോട് അനുകൂല സമീപനമല്ല ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.