ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസിെല പോര് രൂക്ഷമായതിനിടെ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടു. പഞ്ചാബിെൻറ കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷ എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്ന് കൂടിക്കാഴ്ചക്കു ശേഷം അമരീന്ദർ സിങ് മാധ്യമങ്ങളോടു പറഞ്ഞു. പാർട്ടിയിൽ ക്യാപ്റ്റെൻറ ബദ്ധവൈരിയായ നവ്ജ്യോത് സിങ് സിദ്ധു ഡൽഹിയിൽ വന്ന് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കണ്ടതിന് പിന്നാലെയാണ് സിങ് പ്രേത്യക ഹെലികോപ്ടറിൽ സോണിയയെ കാണാൻ വന്നത്.
സിദ്ധുവിെൻറ പദവിയെ കുറിച്ച് വല്ല ചർച്ചയും നടന്നോ എന്ന ചോദ്യത്തിന് സിദ്ധു സാബിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും പഞ്ചാബിെൻറ കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷ എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭ പുനഃസംഘടന നടത്താനും മന്ത്രിസഭയിൽ നവ്ജ്യോത് സിങ് സിദ്ധുവിന് പ്രാതിനിധ്യം നൽകാനും ഒരുക്കമാണെങ്കിലും സിദ്ധുവിനെ പഞ്ചാബ് കോൺഗ്രസ് പ്രസിഡൻറാക്കാൻ അനുവദിക്കില്ല എന്ന പിടിവാശിയിലാണ് അമരീന്ദർ സിങ്. തെരഞ്ഞെടുപ്പിനു ശേഷം അസമിലെ ബി.ജെ.പി സർക്കാറിൽ സംഭവിച്ചത് പോലെ മുഖ്യമന്ത്രി സ്ഥാനം തനിക്ക് നഷ്ടമാകുമോ എന്ന ആശങ്കയിലാണ് അദ്ദേഹം.
പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ മാസങ്ങൾ മാത്രം ശേഷിക്കുേമ്പാഴാണ് പാർട്ടിക്കുള്ളിൽ ഇരുവരും തമ്മിലുള്ള പോര് മൂർഛിച്ചത്. പഞ്ചാബ് പ്രശ്നം പരിഹരിക്കാൻ പാർട്ടി നിയോഗിച്ച മൂന്നംഗസമിതിയെ കാണാൻ ക്യാപ്റ്റൻ കഴിഞ്ഞയാഴ്ചയും ഡൽഹിയിൽ വന്നിരുന്നു. അതിനു ശേഷമാണ് സിദ്ധു രാഹുലിനെയും പ്രിയങ്കയെയും കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.