മുംബൈ: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മൽസരിച്ചാൽ ശിവസേനക്ക് വൻ നഷ്ടമുണ്ടാക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. ശിവസേന ബുദ്ധിയുള്ള പാർട്ടിയാണെന്നും അതുകൊണ്ട് തന്നെ അവർക്ക് ഇക്കാര്യം മനസിലാവുമെന്നാണ് പ്രതീക്ഷയെന്നും ഫട്നാവിസ് പറഞ്ഞു.
കോൺഗ്രസും എൻ.സി.പിയും ഒന്നുചേർന്ന് മൽസരിക്കുേമ്പാൾ അതിനെ എതിർക്കണമെങ്കിൽ ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള സഖ്യം നില നിൽക്കണം. അല്ലെങ്കിൽ ഇരുപാർട്ടികൾക്കും അത് ഗുണകരമാവില്ലെന്നും ഫട്നാവിസ് പറഞ്ഞു.
ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിക്കുമെന്ന് ശിവസേന കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ബി.ജെ.പി സർക്കാറിനെതിരെ കനത്ത വിമർശനമുയർത്തിയാണ് ബന്ധം അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.