മുസാഫർനഗർ: ഇന്ത്യ സുരക്ഷിതമല്ലെന്ന് പറയുന്ന ജനങ്ങളെ ബോംബിട്ടു കൊല്ലണമെന്ന് യു.പി മുസാഫർനഗറിലെ ബി.ജെ.പി എ ം.എൽ.എ വിക്രം സെയ്നി.
ഇന്ത്യയിൽ സുരക്ഷിതത്വം ഇെല്ലന്ന് പറയുന്നവരുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെട േണ്ടതാണ്. അവർ രാജ്യദ്രോഹികളാണെന്നും സെയ്നി മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യദ്രോഹികൾക്ക് നിയമാനുസൃതമായ ശിക്ഷ നൽകണം. എെൻറ വ്യക്തിപരമായ അഭിപ്രായത്തിൽ, ഇന്ത്യയിൽ ജീവിക്കുേമ്പാൾ അരക്ഷിതത്വവും ഭീഷണിയും നേരിടുന്നുവെന്ന് പറയുന്നവർക്ക് മേൽ ബോംബിടുകയാണ് വേണ്ടത്. നമ്മുടെ രാജ്യത്തിെൻറ മൂല്യങ്ങളെ ഇവർ മാനിക്കാൻ തയാറല്ലെങ്കിൽ ഇന്ത്യ വിട്ട് വിദേശരാജ്യങ്ങളിൽ താമസമുറപ്പിക്കുന്നതായിരിക്കും നല്ലത് -സെയ്നി പറഞ്ഞു.
അരക്ഷിതെരന്ന് പറയുന്നവർക്ക് മേൽ ബോംബിടുന്നതിന് മന്ത്രാലയം രൂപീകരിച്ച് അതിെൻറ ചുമതല തനിക്ക് നൽകിയാൽ ആരോടും ഒരു ദയയും കാണിക്കില്ലെന്നും എം.എൽ.എ പറഞ്ഞു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ജനസംഖ്യാ നിയന്ത്രണ പ്രചാരണ പരിപാടിക്കിടെ ഹിന്ദുക്കൾ കൂടുതൽ കുഞ്ഞുങ്ങളെ പ്രസവിക്കണമെന്ന് ആവശ്യപ്പെട്ട് വിവാദം വിളിച്ചു വരുത്തിയതും സെയ്നിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.