മുംബൈ: ഡാൻസ് ബാറുകൾ നിരോധിക്കാൻ ഒാർഡിനൻസ് കൊണ്ടു വരാനൊരുങ്ങി മഹാരാഷ്്ട്ര സർക്കാർ. ഡാൻസ് ബാറുകൾക്ക് ഉപാധികളോടെ സുപ്രീംകോടതി അനുമതി നൽകിയതിന് പിന്നാലെയാണ് സമ്പൂർണ്ണ നിരോധനം കൊണ്ടു വരാൻ മഹാരാഷ്ട്ര സർ ക്കാർ ഒരുങ്ങുന്നത്. നീതിന്യായ വകുപ്പുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിൽ ഡാൻസ് ബാറുകളിൻമേൽ സർക്കാർ ചുമത്തിയ കർശന വ്യവസ്ഥകൾ സുപ്രീംകോടതി ദുർബലപ്പെടുത്തിയിരുന്നു. ഡാൻസ്ബാറുകളിൽ സി.സി ടിവി കാമറകൾ വേണമെന്ന വ്യവസ്ഥ കോടതി റദ്ദാക്കി. അത് വ്യക്തി സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണെന്ന് കോടതി നിരീക്ഷിച്ചു.
ഡാൻസ് നടക്കുന്ന സ്ഥലവും ബാറും തമ്മിൽ വേർതിരിക്കണമെന്ന വ്യവസ്ഥ തള്ളിയ കോടതി ഡാൻസും മദ്യവും ഒരുമിച്ച് ആവാമെന്ന് വ്യക്തമാക്കി. നൃത്തത്തിനിടെ നർത്തകിമാർക്ക് ഉപഹാരമായി പണം നൽകാമെങ്കിലും അത് അവർക്കു നേരെ ചൊരിയരുതെന്ന് കോടതി ഉത്തരവിട്ടു.
ആരാധനാലയങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരു കിലോമീറ്റർ അകലെയേ ഡാൻസ് ബാറുകൾ പാടുള്ളൂ എന്ന സർക്കാർ ചട്ടവും കോടതി അസ്ഥിരെപ്പടുത്തി. മുംബൈയിൽ അത് സാധ്യമാകില്ലെന്നു നീരീക്ഷിച്ചാണ് കോടതി ഇൗ നിർദേശം റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.