ബിലാവൽ ഭുട്ടോയുടെ മോദിവിരുദ്ധ പരാമർശം: ഇന്ത്യയിലെ പാക് ഹൈകമ്മീഷനു പുറത്ത് പ്രതിഷേധം നടത്തും

ന്യൂഡൽഹി: പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭുട്ടോയുടെ മോദിവിരുദ്ധ പരാമർശത്തിനെതിരെ വിമർശനമുയരുന്നു. ഡൽഹിയിലെ പാക് ഹൈക്കമ്മീഷനു മുന്നിൽ ബി.ജെ.പി ​പ്രവർത്തകർ പ്രതിഷേധം നടത്തും. രാജ്യത്തുടനീളം പ്രതിഷേധം നടത്തുമെന്നും ബിലാവൽ ഭുട്ടോയുടെ കോലം കത്തിക്കുമെന്നും ബി.ജെ.പി അറിയിച്ചു.

യു.എൻ വേദിയിൽ വെച്ചാണ് മോദിയെ ബിലാവൽ ഗുജറാത്ത് കലാപത്തിന്റെ കശാപ്പുകാരൻ എന്നു വിളിച്ചത്. ബിലാവലിന്റെ പരാമർശം അത്യന്തം അപമാനകരവും ഭീരുത്വം നിറഞ്ഞതുമാണെന്നും സ്വന്തം നാട്ടിലെ സാമ്പത്തിക പതനത്തിൽ നിന്നും അരാചകത്വത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള പാകിസ്താന്റെ തന്ത്രമാണെന്നും ബി.ജെ.പി ആരോപിച്ചു. പരാമർശത്തിൽ വെള്ളിയാഴ്ച ബി.ജെ.പി പാക് ഹൈക്കമ്മീഷനു പുറത്ത് പ്രതിഷേധം നടത്തിയിരുന്നു.

Tags:    
News Summary - Will burn the effigy’: BJP's nationwide protest today against Bilawal Bhutto's remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.