നന്ദിഗ്രാം: നിയമസഭ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽനിന്ന് ജനവിധി തേടുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മേയിലാണ് തെരഞ്ഞെടുപ്പ്.
തൃണമൂലിൽനിന്ന് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയുടെ മണ്ഡലമാണ് നന്ദിഗ്രാം. 'ഞാൻ നന്ദിഗ്രാമിൽ മത്സരിക്കും. നന്ദിഗ്രാം എന്‍റെ ഭാഗ്യസ്ഥലമാണ്' -നഗരത്തിൽ നടന്ന പൊതുയോഗത്തിൽ മമത ബാനർജി പറഞ്ഞു. മമത ബാനർജി നന്ദിഗ്രാമിൽ മത്സരിക്കാെനാരുങ്ങുന്നതോടെ ബി.ജെ.പിയുമായുള്ള പോരാട്ടം ശക്തമാകും.
മമത ബാനർജിയെ ബംഗാളിൽ അധികാരത്തിലെത്തിക്കുന്നതിൽ നന്ദിഗ്രാം പ്രക്ഷോഭം വലിയ പങ്ക് വഹിച്ചിരുന്നു. പ്രക്ഷോഭത്തിന്‍റെ മുൻനിര നായകനായിരുന്നു സുവേന്ദു അധികാരി. ഡിസംബറിലാണ് തൃണമൂൽ വിട്ട് സുവേന്ദു അധികാരി ബി.ജെ.പിയിലെത്തിയത്.
ബംഗാൾ പിടിക്കാൻ ലക്ഷ്യമിട്ട് ബി.ജെ.പി തൃണമൂലിന്‍റെ നിരവധി നേതാക്കളെ ബി.ജെ.പി പാളയത്തിലെത്തിച്ചിരുന്നു. ഇതിൽ പ്രധാനിയാണ് സുവേന്ദു അധികാരി. ഇതോടെ മമത ബാനർജി ഇതുവരെ നേരിട്ടിട്ടില്ലാത്ത വെല്ലുവിളിയാണ് സംസ്ഥാനത്ത് നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.