ഹൈദരാബാദ്: തെലങ്കാനയിൽ നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി. ''തെലങ്കാനയിലെ സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളിലാണ് ഞങ്ങളുടെ പാർട്ടി. കഴിഞ്ഞ നാലരവർഷമായി അതിന്റെ സജീവ പ്രവർത്തനങ്ങളിലാണ് പാർട്ടി.''-ഉവൈസി പറഞ്ഞു.
തെലങ്കാനയിൽ ഞങ്ങളുടെ പാർട്ടിക്ക് എം.എൽ.എമാരുണ്ടാകുമെന്നത് ഉറപ്പാണ്. ഞങ്ങളുടെ സ്ഥാനാർഥികൾക്ക് അനുകൂലമായി ജനം വോട്ട് ചെയ്യും. തെരഞ്ഞെടുപ്പ് സ്പിരിറ്റിൽ സമാധാനപരമായി വോട്ടെടുപ്പ് നടത്തുന്നത് എല്ലാ പിന്തുണയും നൽകും. സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. രാജസ്ഥാനിൽ നവംബർ 23നാണ് വോട്ടെടുപ്പ്. രാജസ്ഥാനിൽ മൂന്ന് സ്ഥാനാർഥികളെ ഞങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഉവൈസി പറഞ്ഞു.
ഇസ്രായേൽ-ഫലസ്‍തീൻ സംഘർഷത്തിൽ അദ്ദേഹം ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചു. കോടികൾ വിലമതിക്കുന്ന ഫലസ്തീൻ ഭൂമികൾ സ്വന്തമാക്കിയെന്ന് അന്തരിച്ച ബി.ജെ.പി നേതാവ് ഒരിക്കൽ പറഞ്ഞിരുന്നു. ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പോസ്റ്റേജ് സ്റ്റാമ്പ് പുറത്തിറക്കിയിരുന്നുവെന്നും ഉവൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.