ഫേസ്​ബുക്ക്​, ട്വിറ്റർ, ഇൻസ്​റ്റഗ്രാം... വിലക്ക്​ വീഴുമോ സമൂഹ മാധ്യമങ്ങൾക്ക്​ ? പുതിയ ഐ.ടി നയം നാളെമുതൽ

ന്യൂഡൽഹി: ഗൂഗ്​ൾ, ഫേസ്​ബുക്ക്​, ട്വിറ്റർ തുടങ്ങി ഡിജിറ്റൽ ഭീമന്മാരുടെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയിൽ പുതിയ ഐ.ടി നിയമം ബുധനാഴ്​ച​ പ്രാബല്യത്തിൽ വരും. സമൂഹ മാധ്യമങ്ങൾക്ക്​ കടുത്ത നിയന്ത്രണങ്ങൾ ഉദ്ദേശിക്കുന്ന നിയമം ഇവയുടെ പ്രവർത്തനത്തെ എത്രകണ്ട്​ സ്വാധീനിക്കുമെന്നാണ്​ ഏവരും ഉറ്റ​ുനോക്കുന്നത്​.

അധികൃതർ അപകീർത്തികരമെന്ന്​ കാണുന്ന ഏതുതരം സന്ദേശങ്ങളും പോസ്​റ്റുകളും 36 മണിക്കൂറിനകം നീക്കണമെന്നാണ്​ പുതിയ നിയമത്തിലെ വ്യവസ്​ഥ. പരാതികൾ പരിഹരിക്കാൻ രാജ്യത്തുതന്നെ ഒരു ഉദ്യോഗസ്​ഥനെ ചുമതലപ്പെടുത്തുകയും വേണം.

നിബന്ധനകൾക്കു വഴങ്ങാൻ കഴിഞ്ഞ ഫെബ്രുവരി 25ന്​ മൂന്നു മാസത്തെ ഇളവ്​ എല്ലാ സമൂഹ മാധ്യമങ്ങൾക്കും സർക്കാർ നൽകിയിരുന്നു. ആറു മാസം നൽകണമെന്ന്​ കമ്പനികൾ ആവശ്യ​െപ്പ​ട്ടെങ്കിലും കേന്ദ്രം വഴങ്ങിയിരുന്നില്ല. ബുധനാഴ്​ച പ്രാബല്യത്തിലാകുന്നതോടെ സർക്കാർ വക ഇളവുകൾ കമ്പനികൾക്ക്​ നഷ്​ടമാകും. അതോടെ, ഇത്തരം പോസ്​റ്റുകൾക്ക്​ രാജ്യത്തെ ശിക്ഷാനിയമ പ്രകാരം കമ്പനികൾ നടപടികൾ നേരിടേണ്ടിവരും.

ഫെബ്രുവരിയിലാണ്​ രാജ്യത്ത്​ കടുത്ത നിയന്ത്രണങ്ങളടങ്ങുന്ന വ്യവസ്​ഥകൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്​. ഇതുപ്രകാരം രാജ്യത്തുതന്നെ പരാതി പരിഹാര ഉദ്യോഗസ്​ഥനെയും നോഡൽ ഉദ്യോഗസ്​ഥനെയും വെക്കണമെന്ന നിർദേശം പക്ഷേ, ട്വിറ്റർ, ഫേസ്​ബുക്ക്​, ഇൻസ്​റ്റാഗ്രാം എന്നിവ പാലിച്ചിട്ടില്ല. 50 ലക്ഷം വരിക്കാരുള്ള കമ്പനികളാണ്​ പട്ടികയിലുള്ളത്​.

നിർദേശം പാലിക്കാത്ത പക്ഷം ഐ.ടി നിയമത്തിലെ 79ാം വകുപ്പ്​ പ്രകാരമുള്ള സുരക്ഷ നഷ്​ടമാകുമെന്നാണ്​ ഭീഷണി. ഈ വകുപ്പ്​ സമൂഹ മാധ്യമങ്ങ​ൾക്ക്​ ക്രിമിനൽ നടപടികളിൽ​ സുരക്ഷ നൽകുന്നുണ്ട്​. എന്നാൽ, യു.എസ്​ ആസ്​ഥാനമായ കമ്പനികൾ ഈ വിഷയത്തിൽ മേധാവികളുടെ തീരുമാനത്തിന്​ കാത്തിരിക്കുകയാണെന്നാണ്​ സൂചന.

അതിനിടെ, പ്രധാനമന്ത്രിക്കും കേ​ന്ദ്രസർക്കാറിനുമെതിരെ പോസ്​റ്റുകൾ വന്നുവെന്ന്​ ആരോപിച്ച്​ തിങ്കളാഴ്​ച ഡൽഹി പൊലീസ്​ ഐ.ടി സെൽ ഉദ്യോഗസ്​ഥർ ഡൽഹിയിലെയും ഗുഡ്​ഗാവിലെയും ട്വിറ്റർ ആസ്​ഥാനത്ത്​ എത്തി നോട്ടീസ്​ നൽകിയിരുന്നു. ചില പോസ്​റ്റുകൾ നീക്കാൻ കേന്ദ്രം നിർദേശം നൽകിയതിനു പിന്നാലെയായിരുന്നു നടപടി. കോൺഗ്രസ്​ നൽകിയ ടൂൾകിറ്റ്​ ഉപയോഗിച്ച്​ കേന്ദ്രത്തിനെതി​െര വ്യാപക പ്രചാരണം നടക്കുന്നുവെന്ന്​ ആരോപിച്ചായിരുന്നു പോസ്​റ്റുകൾ നീക്കാൻ നിർദേശം. നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുളള കടന്നുകയറ്റമാണെന്ന്​ കോൺഗ്രസ്​ കുറ്റപ്പെടുത്തി.

രാജ്യത്ത്​ 53 കോടി വാട്​സാപ്​ ഉപയോക്​താക്കളുണ്ട്​. യൂട്യൂബിൽ 44.8 കോടി, ഫേസ്​ബുക്ക്​ 41 കോടി, ഇൻസ്​റ്റഗ്രാം 11 കോടി, ട്വിറ്റർ 1.75 കോടി എന്നിങ്ങനെയാണ്​ മറ്റുള്ളവയുടെ സാന്നിധ്യം. 

Tags:    
News Summary - Will Facebook, Twitter, Instagram be blocked in India? New social media rules come into effect from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.