"കേന്ദ്രസർക്കാറിനുള്ള മറുപടി വോട്ടിലൂടെ"; കെജ്‌രിവാളിന്‍റെ അറസ്റ്റിൽ എ.എ.പി നേതാക്കളുടെ പ്രതിഷേധം

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് ആം ആദ്മി പാർട്ടി നേതാക്കൾ. വോട്ടിലൂടെ കേന്ദ്ര സർക്കാറിന് തക്ക മറുപടി നൽകുമെന്ന് ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂഡൽഹിയിലെ ആം ആദ്മി പാർട്ടി സ്ഥാനാർഥി സോമനാഥ് ഭാരതിയും പാർട്ടി നേതാക്കളും ഡൽഹിയിലെ ഹൗസ് ഖാസ് മെട്രോ സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.

കെജ്രിവാളിന്‍റെ അറസ്റ്റിൽ ഡൽഹിയിലെ ജനങ്ങൾ അസ്വസ്ഥരാണെന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു. മേയ് 25ന് നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ജനങ്ങൾ വോട്ടിന്‍റെ ശക്തിയിലൂടെ കേന്ദ്രസർക്കാറിന് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ ജനങ്ങൾ മെട്രോ സ്റ്റേഷനുകൾക്ക് പുറത്ത് പ്രതിഷേധിക്കുന്നത് ജനാധിപത്യത്തെ കീഴടക്കിയ ബി.ജെ.പിയുടെ സ്വേച്ഛാധിപത്യ സർക്കാറിനെക്കുറിച്ചുള്ള ബോധവൽക്കരണ കാമ്പയിനായിട്ടാണ്. ജനങ്ങൾ ഇതിന് വോട്ടുകൊണ്ട് ഉത്തരം നൽകേണ്ടതുണ്ട്. മെയ് 26 ന് ജനങ്ങൾ വോട്ടുകൾ ഉപയോഗിച്ച് ഉത്തരം നൽകുകയും 7 സീറ്റുകളിലും ഇൻഡ്യ മുന്നണിക്ക് വിജയം ഉറപ്പാക്കുകയും ചെയ്യുമെന്ന് സോമനാഥ് ഭാരതി പറഞ്ഞു.

Tags:    
News Summary - "Will give a befitting reply with votes": AAP leaders stage protest over Delhi CM's arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.