ന്യൂഡൽഹി: തനിക്കെതിരെ വനിത ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗികാരോപണം നിഷേധിച്ച് ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ. ആരോപണം തെളിയിച്ചാൽ തൂങ്ങിമരിക്കാൻ തയാറാണെന്ന് അദ്ദേഹം പറഞ്ഞു. വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള താരങ്ങളാണ് പരിശീലകരും ബ്രിജ് ഭൂഷണും വനിത താരങ്ങളെ ലൈംഗികചൂഷണത്തിനിരയാക്കുന്നതായി ആരോപിച്ച് പ്രതിഷേധിച്ചത്.
എന്നാൽ, തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നാണ് ബ്രിജ് ഭൂണന്‍റെ ആരോപണം. വിനേഷ് ഫോഗട്ട് മാത്രമാണ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നത്. മറ്റാരെങ്കിലും ആരോപണമുന്നയിച്ചോ. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. വലിയ വ്യവസായിയുടെ കൈകൾ ഇതിന് പിന്നിലുണ്ട്.
വിനേഷ് ഫോഗട്ട് പരാജയപ്പെട്ടപ്പോൾ അവരെ ആശ്വസിപ്പിച്ചയാളാണ് താൻ. ഏത് തരത്തിലുള്ള അന്വേഷണത്തിനും തയാറാണ്. ആരോപണം കൊണ്ടു മാത്രം പദവിയിൽ നിന്ന് രാജിവെക്കില്ല -ബ്രിജ് ഭൂഷൺ പറഞ്ഞു.
വർഷങ്ങളോളം വനിത ഗുസ്തിതാരങ്ങൾ ചൂഷണത്തിനിരയായെന്നാണ് വിനേഷ് ഫോഗട്ട് ആരോപിച്ചത്. ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്, ബജ്റംഗ് പുനിയ എന്നിവരും സംഗീത ഫോഗട്ട്, സോനം മാലിക്, അൻഷു തുടങ്ങിയ ഗുസ്തി താരങ്ങളും ന്യൂഡൽഹി ജന്തർ മന്തറിൽ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.