വിവാഹത്തിന് പാട്ടും ഡാന്‍സുമുണ്ടോ? നിക്കാഹ് നടത്തില്ലെന്ന് ഉത്തര്‍പ്രദേശിലെ ഖാസികളുടെ കൂട്ടായ്മ

ലഖ്‌നൗ: കല്യാണത്തിന് പാട്ടും ഡാന്‍സുമുണ്ടെങ്കില്‍ നിക്കാഹ് നടത്തില്ലെന്ന് ഖാസിമാരുടെ കൂട്ടായ്മ. ഉത്തര്‍ പ്രദേശ് ബുലന്ദ്ഷഹര്‍ ജില്ലയിലെ പണ്ഡിതരാണ് കൂട്ടമായി ഇങ്ങനെയൊരു തീരുമാനമെടുത്തത്. മതനേതാക്കളുമായുള്ള യോഗത്തിനുശേഷം ഖാസി ഏ ഷഹർ മൗലാന ആരിഫ് ഖാസിമി ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

‘കല്യാണ വേദികളിൽ ഡി.ജെയോ പാട്ടോ ഡാൻസോ ഉണ്ടെങ്കിൽ നിക്കാഹ് നടത്തിത്തരില്ല. ഇതൊന്നും ഇസ്‍ലാമിക സംസ്കാരത്തിൽ പെട്ടതല്ല. പണം ധൂർത്തടിക്കുന്നത് ഇസ്‍ലാമിൽ പെട്ടതല്ല. ഇസ്‍ലാമിക സമൂഹത്തിൽ നിന്ന് ധൂർത്തൂം മതവിരുദ്ധമായ പ്രവൃത്തികളും ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഒരു വിവാഹം നടത്തിയതുകൊണ്ട് വധുവിന്‍റെ കുടുംബത്തിന് സാമ്പത്തിക പ്രയാസം ഉണ്ടാവരുത്’-ഖാസി പറഞ്ഞു.

ഇസ്ലാമിക സമൂഹത്തില്‍ നിന്ന് ധൂര്‍ത്തൂം മതവിരുദ്ധമായ പ്രവൃത്തികളും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ഖാസി പറഞ്ഞു. മുസ്ലിം സമൂഹത്തെ സാമൂഹിക തിന്മകളില്‍ നിന്ന് മോചിപ്പിക്കാനും ഒരു വിവാഹം നടത്തിയതുകൊണ്ട് വധുവിന്റെ കുടുംബത്തിന് സാമ്പത്തിക പ്രയാസം ഉണ്ടാവതിരിക്കാനുമാണ് ആഗ്രഹിക്കുന്നതെന്ന് ഖാസി ഇ-ഷഹര്‍ മൗലാന ആരിഫ് ഖാസ്മി വ്യക്തമാക്കി.

Tags:    
News Summary - will not solemnize nikah if there is singing and dancing in the wedding saya Uttar Pradesh Cleric

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.