സനാതന ധർമത്തെ അപമാനിക്കുന്നത് സഹിക്കാനാവില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാൽ: കോൺഗ്രസിന്റെ സഖ്യകക്ഷികൾ സനാതന ധർമത്തെ അപകീർത്തിപ്പെടുത്തുകയാണെന്നും ഇത് സഹിക്കാനാകുന്നതല്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ബി.ജെ.പിയുടെ ജൻ ആശിർവാദ് യാത്രക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരുടെയും ക്ഷേമമാണ് സനാതന ധർമം ആഗ്രഹിക്കുന്നതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസിന്റെ സഖ്യകക്ഷികൾ സനാതന ധർമത്തെയും പാരമ്പര്യത്തെയും വൈറസിനോടും ഡെങ്കുവിനോടും മലേറിയയൊടും എയ്ഡ്സിനോടും ഉപമിക്കുകയാണെന്ന് ഉദയനിധി സ്റ്റാലിന്‍റെയോ എ. രാജയുടെയോ പേര് പരാമർശിക്കാതെ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.

"നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ലോകം മുഴുവൻ സനാതന ധർമത്തെ സ്വീകരിക്കുകയാണ്. വസുദൈവ കുടുംബകം എന്നത് പാരമ്പര്യത്തിന്‍റെ ഭാഗമാണ്. ഞങ്ങൾ എല്ലാ മതത്തേയും ബഹുമാനിക്കും എന്നാൽ സനാതന ധർമത്തെ അപമാനിക്കും എന്നത് സഹിക്കാനാവില്ല"- ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.

സനാതന ധർമത്തെ അപമാനിക്കുന്നത് ആരെങ്കിലും സഹിക്കുമോയെന്നും രാഷ്ട്രീയത്തിൽ മതത്തെ അപകീർത്തിപ്പെടുത്താനുള്ള കോൺഗ്രസിന്റെ ഗൂഢാലോചന ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Will not tolerate insult to Sanatan Dharma: MP CM Chouhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.