രാഹുൽ ഗാന്ധിക്ക് സർക്കാർ ഭവനം തിരികെ ലഭിക്കുമോ?

ന്യൂഡൽഹി: പാർലമെന്റിലേക്ക് തിരിച്ചെത്തിയ രാഹുൽ ഗാന്ധി തുഗ്ലക്ക് ലെയ്ൻ വീട് തിരികെ ലഭിക്കാൻ  ശ്രമങ്ങൾ ആരംഭിച്ചു. പാർലമെന്ററി ഹൗസിംഗ് കമ്മിറ്റിയിൽ വീണ്ടും അപേക്ഷ നൽകിയാൽ വീട് അനുവദിക്കുമെന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്. ഇതുവരെ ആർക്കും വീട് അനുവദിച്ചിട്ടില്ല. അപകീർത്തി കേസിൽ രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചതിനെ തുടർന്ന് മാർച്ച് 24 നാണ് ലോക്സഭാ അംഗത്വം എടുത്തുകളയുന്നത്. ദിവസങ്ങൾക്കകം തന്നെ ലോക്‌സഭാ ഹൗസിംഗ് കമ്മിറ്റി ആവശ്യപ്രകാരം രാഹുൽ വീട് ഒഴിഞ്ഞിരുന്നു. സോണിയാ ഗാന്ധിയുടെ 10 ജൻപഥ് റോഡിലെ വസതിയിലാണ് രാഹുൽ താമസിക്കുന്നത്.

അതേസമയം, തിങ്കളാഴ്ച രാവിലെ മുതിർന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ലോക്‌സഭാ ഹൗസിംഗ് കമ്മിറ്റിക്ക് മുമ്പാകെ രാഹുൽ ഗാന്ധിയുടെ വീടിന്റെ വിഷയം ഉന്നയിച്ചിരുന്നു. എന്നാൽ നിയമങ്ങൾ പ്രകാരം രാഹുലിന് മാത്രമേ അപേക്ഷ നൽകാൻ കഴിയൂവെന്നാണ് അദ്ദേഹത്തിന് ലഭിച്ച മറുപടി.

നേരത്തെ ലോക്‌സഭാ ഹൗസിംഗ് കമ്മിറ്റി രാഹുലിനോട് സർക്കാർ വസതിയിൽ നിന്ന് മാറാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് കേന്ദ്രം രാഷ്ട്രീയ പകപോക്കലാണ് നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഉത്തർപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവ് അജയ് റായി  തന്റെ വീട് രാഹുലിന് പ്രതീകാത്മകമായി സമർപ്പിക്കുകയും ചെയ്തു. 'രാജ്യത്തെ ഏകാധിപതികൾ നമ്മുടെ നേതാവ് രാഹുൽ ഗാന്ധിയുടെ വസതി തട്ടിയെടുക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് പാർട്ടി പ്രവർത്തകരുടെ വീടുകൾ രാഹുൽ ഗാന്ധിയുടേതാണെന്ന് അവർക്കറിയില്ല,' റായ് പറഞ്ഞിരുന്നു.

അപകീർത്തിക്കേസിൽ സൂറത്ത് കോടതിയുടെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെ തിങ്കളാഴ്ചയാണ് രാഹുൽ ലോക്സഭയിലേക്ക് തിരിച്ചെത്തിയത്. 

അതേസമയം, കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​ക്കെ​തി​രെ പ്ര​തി​പ​ക്ഷ മു​ന്ന​ണി​യാ​യ ‘ഇ​ൻ​ഡ്യ’ കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ ലോ​ക്സ​ഭ ച​ർ​ച്ച ചെ​യ്യും. വ്യാ​ഴാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മ​റു​പ​ടി പ​റ​യു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ​പാ​ർ​ല​മെ​ന്‍റി​ൽ തി​രി​ച്ചെ​ത്തി​യ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി അ​വി​ശ്വാ​സ പ്ര​മേ​യ ച​ർ​ച്ച​യി​ൽ ഇ​ട​പെ​ട്ടു സം​സാ​രി​ക്കും. ചോ​ദ്യോ​ത്ത​ര വേ​ള മാ​റ്റി​വെ​ച്ചാ​ണ്​ പ്ര​മേ​യം ച​ർ​ച്ച​ക്കെ​ടു​ക്കു​ക.

Tags:    
News Summary - Will Rahul Gandhi Get His Government House Back?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.