ബിഹാറിന് പ്രത്യേക പദവി നൽകിയില്ലെങ്കിൽ മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കും - ലാലു പ്രസാദ് യാദവ്

പട്ന: ബിഹാറിന് പ്രത്യേക പദവി നൽകിയില്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്ന് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. പട്ന വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

അടുത്തിടെ മന്ത്രിസഭ യോഗത്തിൽ നിതീഷ് കുമാർ വിഷയം ഉന്നയിച്ചതോടെയാണ് ബിഹാറിന്‍റെ പ്രത്യേക പദവി വീണ്ടും ചർച്ചയായത്. വിവിധ പദ്ധതികൾ നടപ്പിലാക്കാൻ കേന്ദ്രം 2,50,000 കോടിരൂപ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം നിതീഷ് കുമാറിന് പ്രത്യേക ചികിത്സയാണ് ആവശ്യമെന്നും പ്രത്യേക പദവിയല്ലെന്നുമായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. പ്രത്യേക പദവി ആവശ്യപ്പെടാനുള്ള അധികാരം നിതീഷ് കുമാറിന് ഇല്ലെന്നും സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ സാമ്രാട്ട് ചൗധരി കൂട്ടിച്ചേർത്തു. 

Tags:    
News Summary - Will remove BJP from Centre if special status is not granted to Bihar: Lalu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.