മീററ്റ്: ഉത്തർപ്രദേശിൽ ഡിസംബറിൽ നടക്കാനിരിക്കുന്ന മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ മേയർ സ്ഥാനാർഥി വിജയിച്ചാൽ മീററ്റിന്‍റെ പേര് നാഥുറാം ഗോഡ്സെ നഗർ എന്നാക്കുമെന്ന് ഹിന്ദു മഹാസഭ. മുസ്ലിം പേരുകളിൽ അറിയപ്പെടുന്ന മീററ്റ് ജില്ലയിലെ മറ്റ് പ്രധാന സ്ഥലങ്ങളുടെ പേരുകളും പ്രമുഖ ഹിന്ദു നേതാക്കളുടേതാക്കി മാറ്റുമെന്നും വലതു പക്ഷ തീവ്ര സംഘടനയായ ഹിന്ദു മഹാസഭയുടെ മീററ്റ് അധ്യക്ഷൻ അഭിഷേക് അഗർവാൾ വ്യക്തമാക്കി.
മീററ്റ് ജില്ലയിലെ എല്ലാ വാർഡുകളിലും സ്ഥാനാർഥികളെ മത്സരിപ്പിക്കും. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുകയെന്നതാണ് ആദ്യ പരിഗണനയെന്നും രണ്ടാമത്തേത് ഗോമാതാവിന്‍റെ സംരക്ഷണം ഉറപ്പുവരുത്തുകയെന്നതാണെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ സംഘടന പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ആശയാദർശങ്ങളിൽ നിന്ന് ബി.ജെ.പിയും ശിവസേനയും അകന്നു പോകുകയാണെന്നും രണ്ട് പാർട്ടികളിലേക്കും മറ്റ് സമുദായങ്ങളിൽ നിന്നുള്ള ആളുകളുടെ ഒഴുക്ക് വർധിച്ചതായും ഹിന്ദു മഹാസഭ ദേശീയ ഉപാധ്യക്ഷൻ പണ്ഡിറ്റ് അശോക് ശർമ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.