ന്യൂഡൽഹി: ലഖിംപൂർ ഖേരി സംഭവത്തിലെ പ്രതിയുടെ ജാമ്യാപേക്ഷയെ സുപ്രീംകോടതിയിൽ എതിർത്ത് യു.പി സർക്കാർ. കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ ജാമ്യാപേക്ഷയെയാണ് എതിർത്തത്. യു.പി അഡീഷണൽ അഡ്വക്കറ്റ് ജനറൽ ഗരിമ പ്രഷാദാണ് ജാമ്യാപേക്ഷയെ എതിർത്തത്. ജസ്റ്റിസ് സൂര്യ കാന്ത്, ജെ.കെ മഹേശ്വരി എന്നിവരുൾപ്പെടുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ഗുരുതരവും ഹീനവുമായ കുറ്റകൃത്യമാണ് ഇതെന്നും ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സൂചന നൽകുമെന്നും അഡീഷണൽ അഡ്വക്കറ്റ് ജനറൽ കോടതിയിൽ വാദിച്ചു. നിലവിലെ സാഹചര്യത്തിൽ പ്രതി തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടോയെന്ന് കോടതി ചോദിച്ചു.
ഇതുവരെ അത്തരമൊരു ശ്രമമുണ്ടായിട്ടില്ലെന്നായിരുന്നു അഡീഷണൽ അഡ്വക്കറ്റ് ജനറൽ ഇതിന് മറുപടി നൽകിയത്. ജാമ്യാപേക്ഷയെ എതിർക്കുന്നവർക്കായി ഹാജരായ ദുഷ്യന്ത് ദവെ പ്രതിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് ക്രൂരമായ സന്ദേശം നൽകുമെന്ന് പറഞ്ഞു.
ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ കൃത്യമായ പ്ലാനിങ്ങോടെ നടന്ന കൊലപാതകമാണിത്. ശക്തനായ വ്യക്തിയുടെ മകനാണ് ഇയാളെന്നും ദവെ കോടതിയിൽ വാദിച്ചു. അതേസമയം, മിശ്രക്കായി ഹാജരായ മുകുൾ റോത്തഗി ദവെയുടെ വാദകൾക്കെതിരെ രംഗത്തെത്തി. ആരാണ് ശക്തനെന്നായിരുന്നു റോത്തഗിയുടെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.