ചണ്ഡീഗഡ്: പഞ്ചാബ് പൊലീസും കേന്ദ്ര പൊലീസും തെരയുന്ന തീവ്ര മതപ്രഭാഷകൻ അമൃതപാൽ സിങിന്‍റെ പുതിയ വീഡിയോ പുറത്തുവന്നു. താൻ ലോകത്തിന്‍റെ മുന്നിൽ ഉടൻ പ്രത്യക്ഷപ്പെടുമെന്ന് വീഡിയോയിൽ പറയുന്നു. താൻ ഒരു പിടികിട്ടാപ്പുള്ളിയല്ലെന്നും ഉടൻ തന്നെ ലോകത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുമെന്നും അമൃത്പാൽ സിങ് വീഡിയോയിൽ പറയുന്നു. താൻ കീഴടങ്ങാനുള്ള ചർച്ചകൾ നടത്തുകയാണെന്ന ഊഹാപോഹങ്ങൾ അദ്ദേഹം പൊളിച്ചടുക്കി മണിക്കൂറുകൾക്ക് ശേഷമാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
“ഞാൻ പലായനം ചെയ്തുവെന്നും എന്റെ കൂട്ടാളികളെ ഉപേക്ഷിച്ചുവെന്നും തോന്നുന്നവർക്കുള്ള മറുപടിയാണിത്. എനിക്ക് മരണത്തെ ഭയമില്ല" -പഞ്ചാബി ഭാഷയിലുള്ള വീഡിയോയിൽ അദ്ദേഹം പറഞ്ഞു. താമസിയാതെ ലോകത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുമെന്നും അമൃതപാൽ സിംഗ് പറഞ്ഞു.
അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രം, ബട്ടിൻഡയിലെ തഖ്ത് ശ്രീ ദംദാമ സാഹിബ് എന്നീ രണ്ട് സിഖ് ആരാധനാലയങ്ങളിൽ ഏതെങ്കിലുമൊന്നിൽ പ്രവേശിച്ച് അമൃതപാൽ സിംഗ് കീഴടങ്ങിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിൽ അമൃത്‌സറിലും ബതിന്‌ഡയിലും പരിസരങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.