അമൃത്സർ: പാകിസ്താൻ ഭീകരർക്ക് പിന്തുണ നൽകുന്നത് തുടർന്നാൽ ഇന്ത്യയിൽ നിന്നുള്ള നദീജലത്തിെൻറ ഒഴുക്ക് ത ടയുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യയിൽ നിന്നും പാകിസ്താനിലേക്ക് ഒഴുകുന്ന നദികളെ തടയാൻ ഇന്ത്യ ശ്രമിക്കുന്നില്ല. എന്നാൽ പാകിസ്താൻ തീവ്രവാദ സംഘടനകളെ പിന്തുണക്കുന്നത് തുടരുകയാണെങ്കിൽ നദീജലം തടയുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടിവരും. പാകിസ്താനിലേക്ക് നൽകുന്ന ജലം ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലേക്ക ് തിരിച്ചുവിടുമെന്നും ഗഡ്കരി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിെൻറയും സമാധാനത്തിെൻറയും അടിസ്ഥാനത്തിലാണ് നദീജല ഉടമ്പടി നടപ്പാക്കിയത്. എന്നാൽ ഇന്ന് അതെല്ലാം നഷ്ടപ്പെട്ടു. അതിനാൽ ഉടമ്പടി പാലിക്കാൻ ഇന്ത്യക്ക് ബാധ്യസ്ഥതയില്ല. പാകിസ്താൻ തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ നദികളുടെ ഒഴുക്ക് നിർത്തുകയല്ലാതെ മറ്റു നടപടികൾ സ്വീകരിക്കാനില്ല. അതേകുറിച്ച് പഠിക്കാനുള്ള ആഭ്യന്തര ചർച്ചകൾ തുടങ്ങികഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.
പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ സിന്ധുനദീജല കരാറിൽ നിന്ന് ഇന്ത്യ പിൻമാറണമെന്ന ആവശ്യം ഉയർന്നിരുന്നു.
1960ലാണ് മുൻ പ്രധാനമന്ത്രി ജവഹർലാൽ െനഹ്റുവും അന്നത്തെ പാക് പട്ടാള ഭരണാധികാരിയായ ജനറൽ അയ്യൂബ് ഖാനും തമ്മിൽ നദീജല കരാറിൽ ഒപ്പുവെച്ചത്. കരാർ പ്രകാരം ഇന്ത്യക്കാണ് കിഴക്കോട്ട് ഒഴുകുന്ന രവി, ബിയാസ്, സത്ലജ് നദികളുടെ പൂർണ അവകാശം. ഉടമ്പടിയിൽ പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം നദികളിലെ ജലം അനിയന്ത്രിതമായി ഉപയോഗിക്കാനുള്ള അവകാശം പാകിസ്താനും നൽകി. സിന്ധു നദീജലത്തിെൻറ 20 ശതമാനമാണ് ഉടമ്പടിപ്രകാരം ഇന്ത്യക്ക് ഉപയോഗിക്കാൻ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.