കോവിഡിൽ വലയുന്ന ഇന്ത്യക്ക്​ സഹായം വാഗ്​ദാനം ചെയ്​ത്​ ചൈന; ചർച്ചകൾക്ക്​ തയാർ

ന്യൂഡൽഹി: കോവിഡിൽ വലയുന്ന ഇന്ത്യക്ക്​ സഹായം വാഗ്​ദാനം ചെയ്​ത്​ ചൈന. ഇതുമായി ബന്ധപ്പെട്ട്​ ചർച്ചകൾക്ക്​ തയാറാണെന്ന്​ ചൈന അറിയിച്ചു.

ഇന്ത്യയുമായി ചർച്ചകൾ നടത്തി എന്ത്​ സഹായമാണ്​ വേണ്ടതെന്ന്​ മനസിലാക്കും. അതിന്​ ശേഷം സഹായം നൽകുമെന്നും ചൈനീസ്​ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ​ഓക്​സിജൻ ക്ഷാമം, ഐ.സി.യു ബെഡ്​, വെന്‍റിലേറ്ററുകൾ എന്നീ പ്രശ്​നങ്ങളെല്ലാം രാജ്യം കോവിഡ്​ പ്രതിസന്ധികാലത്ത്​ നേരിടുന്നുണ്ട്​. ഇതിനിടെയാണ്​ ചൈനയുടെ സഹായവാഗ്​ദാനം.

അതേസമയം, രാജ്യത്ത്​ കോവിഡ്​ ഇപ്പോഴും രൂക്ഷമായി തുടരുകയാണ്​. മൂന്ന്​ ലക്ഷത്തിലധികം പേർക്കാണ്​ കഴിഞ്ഞ രണ്ട്​ ദിവസങ്ങളിലായി കോവിഡ്​ സ്ഥിരീകരിക്കുന്നത്​. 

Tags:    
News Summary - Willing to talk to India about what it needs to fight Covid pandemic: China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.