കൊൽക്കത്ത: ത്രിപുരയിലെ ബി.ജെ.പിയുടെ വിജയത്തെ പരിഹസിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ത്രിപുരയിലെ ബി.ജെ.പിയുടെ വിജയത്തിന് കേവലം മുനിസിപ്പൽ തെരഞ്ഞെടുപ്പിലെ വിജയത്തിെൻറ തിളക്കം മാത്രമേയുള്ളുവെന്ന് മമത പരിഹസിച്ചു.
കോൺഗ്രസുമായി ഇപ്പോഴും സഹകരണത്തിന് തയാറാണെന്നും മമത വ്യക്തമാക്കി. കോൺഗ്രസിന് താൻ 30 സീറ്റ് വരെ നൽകാൻ തയാറായിരുന്നു. എന്നാൽ അവർക്ക് അത് സ്വീകാര്യമായിരുന്നില്ല. ഇപ്പോൾ ഇക്കാര്യത്തിൽ പുനർവിചിന്തനം നടത്താൻ കോൺഗ്രസ് തയാറായിട്ടുണ്ടെന്നും മമത പറഞ്ഞു.
പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിമാരായ ജ്യോതിബസുവും ബുദ്ധദേവ് ഭട്ടാചാര്യയും ഒരു ആശയത്തിൽ വിശ്വസിച്ചിരുന്നു. എന്നാൽ, ഇപ്പോഴത്തെ സി.പി.എം നേതാക്കളെല്ലാം അവസരവാദികളാണ്. പശ്ചിമബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാർത്തകളാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. തൃണമൂൽ അക്രമം നടത്തിയെങ്കിൽ ബി.ജെ.പിക്ക് 96,000 നോമിനേഷനുകൾ സമർപ്പിക്കാൻ സാധിച്ചതെങ്ങനെയെന്നും മമത ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.