മോദി -ഷാ ഭരണത്തിന്​ കീഴിൽ സിന്ധ്യ കൂടുതൽ വള​ര​ട്ടെ -ദിഗ്​വിജയ്​ സിങ്​

ന്യൂഡൽഹി: ജ്യോതിരാദിത്യ സിന്ധ്യയെ കോൺഗ്രസ്​ ഒരിക്കലും അരികുചേർത്തിട്ടില്ലെന്ന്​ മുതിർന്ന നേതാവ്​ ദിഗ്​വ ിജയ്​ സിങ്​. മധ്യപ്രദേശി​ൽ കോൺഗ്രസ്​ ഭരണത്തിലെത്തിയ ശേഷം ഇതുവരെ സംസ്ഥാനത്തെ ഒരു കാര്യങ്ങളും സിന്ധ്യയെ അറിയിക്കാതെയോ അദ്ദേഹത്തി​​െൻറ അനുമതി ഇല്ലാതെയോ ചെയ്​തിട്ടില്ല. ഇക്കാര്യം ഗ്വാളിയോർ ചമ്പൽ ഡിവിഷനിലെ ആരോടു ചോദിച്ചാലും വ്യക്തമാകും. പാർട്ടിവിട്ട്​ മോദി- ഷാ ഭരണത്തിന്​ കീഴിലേക്ക്​ മാറുന്ന സിന്ധ്യക്ക്​ എല്ലാവിധ ആശംസകളും നേരുന്നതായും ദിഗ്​വിജയ്​ സിങ്​ ട്വീറ്റ്​ ചെയ്​തു.

ബി.ജെ.പിയിലേക്ക്​ മാറുന്ന േജ്യാതിരാദിത്യ സിന്ധ്യക്ക്​ മോദി -ഷാ സർക്കാറിന്​ കീഴിലുള്ള ഭാവി ഇന്ത്യയിൽ വളരാൻ കഴിയും​. നമ്മുടെ ബാങ്കുകൾ പൊളിയുകയും രൂപയുടെ മൂല്യം ഇടിയുകയും സാമ്പത്തിക വ്യവസ്ഥയും സാമൂഹികാവസ്ഥയും പൂർണമായും തകരുകയും ചെയ്​ത സാഹചര്യത്തിൽ സിന്ധ്യക്ക്​ ബി.​െജ.പിയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ടാകുമെന്നും ദിഗ്​വിജയ്​ സിങ്​ ട്വിറ്ററിൽ കുറിച്ചു.

കേന്ദ്രമന്ത്രിമാരായ അമിത്​ ഷാ​​ക്കോ നിർമല സീതാരാമനോ പകരമുള്ള സ്ഥാനം ലഭിച്ചേക്കും. ഇവരെക്കാൾ നന്നായി ആ പദവികൾ കൈകാര്യം ചെയ്യാൻ സിന്ധ്യക്ക്​ കഴിവു​ണ്ടെന്ന്​ അറിയാം. മോദി-ഷാ നേതൃത്വത്തിന്​ കീഴിൽ പ്രവർത്തിക്കാൻ സിന്ധ്യക്ക്​ ആശംസകൾ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്​സഭ തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന്​ കഴിഞ്ഞ ദിവസമാണ്​ ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിൽ നിന്നും രാജിവെച്ചത്​. സിന്ധ്യയുമായി അടുപ്പമുള്ള 22 എം.എൽ.എമാരും രാജിവെച്ചിരുന്നു.

Tags:    
News Summary - "Wish Him Well Under Modi-Shah"- Congress - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.