'അവൻ ഞങ്ങളുടെ ധീരനായ കുട്ടിയാണ്', 104 മണിക്കൂർ പാമ്പിനൊപ്പം കുഴൽ കിണറിൽ കഴിഞ്ഞ 11 വയസ്സുകാരന് അഭിനന്ദനവുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി

ജംജ്ഗിർ: ചത്തീസ്ഗഡിലെ ചമ്പ ജില്ലയിൽ കുഴൽക്കിണറിൽ വീണ ശേഷം 104 മണിക്കൂറിലധികം കിണറ്റിൽ പിടിച്ചു നിന്ന 11 വയസ്സുകാരന് അഭിനന്ദനവുമായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. 104 മണിക്കൂർ ഒരു പാമ്പിനൊപ്പം കുഴൽ കിണറിൽ കഴിഞ്ഞ രാഹുൽ സാഹു, നിങ്ങൾ ഞങ്ങളുടെ ധീരനായ കുട്ടിയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ജൂൺ പത്തിന് വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കെയാണ് രാഹുൽ സാഹു കുഴൽ കിണറിൽ വീണത്. ഒരു പാമ്പും തവളയും അന്നുമുതൽ കുഴൽ കിണറിൽ അവന്‍റെ കൂട്ടാളിയായിരുന്നു. കുട്ടി എത്രയും പെട്ടന്ന് സുഖം പ്രാപിച്ച ശേഷം ആശുപത്രി വിടാൻ സാധിക്കട്ടെയെന്ന് താൻ ആശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായ എല്ലാവർക്കും തന്‍റെ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ദേശീയ ദുരന്ത നിവാരണ സേന, സൈന്യം, ലോക്കൽ പൊലീസ് എന്നിവരടക്കം അഞ്ഞൂറോളം പേരാണ് കുട്ടിയെ കുഴൽക്കിണറിനുള്ളിൽ നിന്നും പുറത്തെടുത്ത രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായത്. കുഴൽക്കിണറിന് സമാന്തരമായി 70 അടി കുഴി കുഴിച്ച് കുഴിയെ കുഴൽക്കിണറുമായി ബന്ധിപ്പിക്കുന്നതിന് 15 അടി തുരങ്കം നിർമിച്ചുമാണ് കുട്ടിയെ പുറത്തെടുത്തത്. ഈ വെല്ലുലിളി നിറഞ്ഞ ദൗത്യം തങ്ങൾ വിജയിച്ചതായും കുട്ടിയെ രക്ഷിക്കുന്നതിന് ഭരണ തലത്തിൽ നിന്ന് എല്ലാവിധ സഹായവും ലഭിച്ചതായും ജംഗജീർ കലക്ടർ ജിതേന്ദ്ര ശുക്ല പറഞ്ഞു.

Tags:    
News Summary - 'With a snake for 104 hours. Brave boy': Chhattisgarh CM praises 11-year-old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.