ന്യൂഡൽഹി: മൂന്ന് നിയമങ്ങൾ പിൻവലിക്കുകയെന്ന ആവശ്യത്തിന്മേൽ ഒന്നും പറയാതെ അനാവശ്യമായും അർഥശൂന്യവുമായും വിജ്ഞാൻ ഭവനിലെ ചർച്ച നീട്ടിക്കൊണ്ടുപോകുന്നതിൽ കർഷക പ്രതിനിധികൾ തങ്ങളുടെ പ്രതിഷേധം കേന്ദ്ര മന്ത്രിമാർക്ക് മുന്നിൽ പ്രകടിപ്പിച്ചു.
''യെസ് ഓർ നോ'' എന്ന് എഴുതിയ പ്ലക്കാർഡുകളുയർത്തി വിവാദ കാർഷിക നിയമങ്ങൾ സർക്കാർ പിൻവലിക്കുമോ എന്ന ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം മതിയെന്ന് അവർ നിലപാട് വ്യക്തമാക്കി.
വെറുതെ ചർച്ച നീട്ടുന്നതിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോകാൻ തുനിഞ്ഞ ശേഷമായിരുന്നു പ്ലക്കാർഡുയർത്തിയ പ്രതിഷേധം.
ചർച്ച പാതി വഴിയിൽ ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോകാൻ ഇരിപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റ കർഷക നേതാക്കളെ സർക്കാർ അനുനയിപ്പിച്ച് സീറ്റിൽ ഇരുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.