2,000 നോട്ട് പിൻവലിക്കൽ: കേസ് വിധിപറയാൻ മാറ്റി ഹൈകോടതി

ന്യൂഡൽഹി: ബാങ്ക് നോട്ടുകൾ പിൻവലിക്കാനോ നിർത്തലാക്കാനോ റിസർവ് ബാങ്കിന് അധികാരമില്ലെന്നും കേന്ദ്ര സർക്കാറിനുമാത്രമേ അനുവാദമുള്ളൂവെന്നും ഡൽഹി ഹൈകോടതിയിൽ പരാതിക്കാരന്റെ വാദം. 2,000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള റിസർവ് ബാങ്ക് തീരുമാനത്തിനെതിരെ രജനീഷ് ഭാസ്കർ ഗുപ്ത നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് വിശദീകരണം. വാദം കേട്ട ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര, ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് കേസ് വിധിപറയാനായി മാറ്റി.

മൂല്യമുള്ള നോട്ട് പിൻവലിക്കാൻ റിസർവ് ബാങ്ക് നിയമം 24 (2) പ്രകാരം അധികാരം കേന്ദ്ര സർക്കാറിന് മാത്രമാണ്. 2,000 രൂപ നോട്ട് 4-5 വർഷം മാത്രം നിലനിൽക്കാനുള്ളതാണെന്ന് റിസർവ് ബാങ്ക് എങ്ങനെ തീരുമാനത്തിലെത്തിയെന്ന് വിശദീകരിക്കണമെന്ന് ഗുപ്തക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സന്ദീപ് പി. അഗർവാൾ ചോദിച്ചു. എന്നാൽ, നിരോധനമല്ല, പ്രചാരത്തിൽനിന്ന് പിൻവലിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് റിസർവ് ബാങ്ക് വിശദീകരിച്ചു.

Tags:    
News Summary - Withdrawal of 2,000 notes: High Court adjourned to judge the case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.