ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിൽ നിന്ന് ഇന്ത്യ-ചൈന സൈന്യങ്ങൾ പിന്മാറിയതിൽ നരേന്ദ്ര മോദിയുടെ നയതന്ത്രത്തെ പരിഹസിച്ച് മുൻ ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹ.
ഇന്ത്യക്ക് വലിയ വിജയമുണ്ടായിരിക്കുന്നു. പ്രധാനമന്ത്രി പറഞ്ഞതനുസരിച്ച് ചൈന നമ്മുടെ ഭൂപ്രദേശത്ത് പ്രവേശിച്ചിട്ടില്ല. അവർ അവരുടെ ഭൂപ്രദേശത്ത് നിന്നാണ് സേനയെ പിൻവലിക്കുന്നത്. നമ്മളും അതുപോലെ ചെയ്യുന്നു -യശ്വന്ത് സിൻഹ ട്വിറ്ററിൽ കുറച്ചു.
ആരെങ്കിലും നമ്മുടെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കുന്നു. പിന്നീട് ഇരു കൂട്ടരും ചർച്ചകൾ നടത്തുന്നു. അതിനു ശേഷം നിലവിലുള്ള സ്ഥാനങ്ങളിൽ നിന്ന് പിന്മാറാൻ ഇരു കൂട്ടരും തീരുമാനിക്കുന്നു. അങ്ങനെ പിന്മാറുേമ്പാൾ നമ്മുടെ വീട്ടിലെ ഒരു ഭാഗം കൂടി അതിക്രമിച്ച് കയറിയയാൾ കൊണ്ടു പോകുന്നത് പോലെയാണ് മോദിയുടെ ചൈനീസ് നയതന്ത്രമെന്നും സിൻഹ പരിഹസിച്ചു. നിരന്തരമായി സൈനികതലത്തിലും രാഷ്ട്രീയതലത്തിലും ഇന്ത്യയും ചൈനയും നടത്തിയ ചർച്ചകൾക്കൊടുവിലാണ് ലഡാക്കിലെ പാംങ്കോങ് തടാകക്കരയിൽ നിലയുറപ്പിച്ച ചൈനീസ് സൈന്യം പിന്മാറാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.