ഭർത്താവിനെ കെട്ടിയിട്ട് മർദനം, സി​ഗരറ്റ് കൊണ്ട് ദേഹത്ത് പൊള്ളലേൽപ്പിച്ചു; ഭാര്യ അറസ്റ്റിൽ

ലഖ്നോ: ഭർത്താവിനെ കൈകാലുകൾ ബന്ധിച്ച് ക്രൂര പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് സംഭവം. ഛക് മഹദൂദ് സ്വദേശിയായ മനാൻ സൈദി എന്ന യുവാവിനെ ഭാര്യ കെട്ടിയിട്ട് മദ്യം കുടിപ്പിച്ച ശേഷം ശരീരത്തിൽ സി​ഗരറ്റ് കൊണ്ട് പൊള്ളിക്കുകയായിരുന്നു. സംഭവത്തിൽ ഭാര്യ മെഹർ ജഹാനെ (30) തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരു വർഷം മുൻപായിരുന്നു ഇരുവരും വിവാഹിതരായത്. കുടുംബത്തിൽ നിന്ന് മാറി ഇരുവരും തനിച്ച് താമസിക്കണമെന്ന് ജഹാൻ സൈദിയോട് ആവശ്യപ്പെട്ടിരുന്നു. മാറി താമസിച്ചതിന് പിന്നാലെ ജഹാൻ ഭർത്താവിനെ നിരന്തരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കള്ളക്കേസിൽ കുടുക്കി ജയിലിലയക്കുമെന്നും യുവതി ഭീഷണിപ്പെടുത്തിയതായാണ് റിപ്പോർട്ട്.

പീഡനത്തിന് മുൻപ് യുവാവിന് നിർബന്ധിച്ച് മയക്കുമരുന്ന് നൽകിയിരുന്നു.

ഭാര്യയുടെ പീഡനങ്ങൾ കടുത്തതോടെ യുവാവ് വീട്ടിൽ ഒളികാമറ സ്ഥാപിച്ചു. അടുത്തിടെ യുവതി സൈദിയെ കട്ടിലിൽ കൈകാലുകൾ കെട്ടി ബന്ധിയാക്കുകയും മയക്കുമരുന്ന് നൽകിയ ശേഷം യുവാവിന്റെ ശരീരത്തിൽ സി​ഗരറ്റ് കൊണ്ട് പൊള്ളിക്കുകയുമായിരുന്നു. കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സഹിതം ഞായറഴ്ച സൈദി പൊലീസിൽ പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - woman brutally assaults husband, arrested after CCTV captures atrocity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.