ഉവൈസി പ​ങ്കെടുത്ത എൻ.ആർ.സി വിരുദ്ധ റാലിയിൽ പാകിസ്​താന്​ ജയ്​ വിളിച്ച്​ യുവതി

ബംഗളൂരു: സി.എ.എ-എൻ.ആർ.സി വിരുദ്ധ സമര വേദിയിൽ പാകിസ്​താൻ സിന്ദാബാദ്​ എന്ന്​ മുദ്രാവാക്യം വിളിച്ച്​ യുവതി. ബംഗളൂര ുവിൽ നടന്ന സമരത്തിലാണ്​ അമൂല്യ എന്ന യുവതി പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്​. എ.ഐ.എം.ഐ.എം നേതാവും ലോക്​സഭാ എം. പിയുമായ​ അസസദുദ്ദീൻ ഉവൈസിയും ചടങ്ങിൽ സന്നിഹിതനായിരുന്നു​. പാക് അനുകൂല മുദ്രാവാക്യം വിളിച്ചത് തടയാൻ ശ്രമിച്ച ഉവൈസി യുവതിയുടെ പ്രവൃത്തിയെ ഒരുതരത്തിലും അനുകൂലിക്കുന്നില്ലെന്ന് വ്യക്തമാക്കി.

ഉവൈസി ജനങ്ങ​ളെ അഭിസംബേ ാധന ചെയ്​ത​ ശേഷമാണ്​ അമൂല്യ വേദിയിലെത്തിയത്​. കയറിയ ഉടനെ അവർ പാകിസ്​താൻ സിന്ദാബാദ്​ എന്ന്​ മുദ്രാവാക്യം വിളിച്ചു​. സമ്മേളനത്തിൽ തടിച്ചുകൂടിയ ജനങ്ങളോട്​ മുദ്രാവാക്യം ഏറ്റുവിളിക്കാനും അമൂല്യ ആവശ്യപ്പെട്ടു. ഉവൈസിയും സംഘാടകരും മൈക്​ പിടിച്ചുവാങ്ങാൻ ശ്രമിച്ചെങ്കിലും മിനിറ്റുകളോളം ചെറുത്ത്​ നിന്ന യുവതി​ മുദ്രാവാക്യം വിളി തുടർന്നു. ഒടുവിൽ പൊലീസെത്തി അവരെ വേദിയിൽ നിന്ന് മാറ്റുകയായിരുന്നു.

നാടകീയമായ സംഭവവികാസങ്ങൾക്ക്​ ശേഷം ഉവൈസി യുവതിയുടെ ​പ്രവൃത്തിയെ എതിർത്ത്​ ജനങ്ങളോട്​ സംസാരിച്ചു. ‘‘എ​​​​​​​​​െൻറ പാർട്ടിക്കോ എനിക്കോ അവരുമായി യാതൊരു ബന്ധവുമില്ല. അവരുടെ ​പ്രവൃത്തി അങ്ങേയറ്റം അപലപനീയമാണ്​. സംഘാടകർ അവരെ ക്ഷണിക്കാൻ പാടില്ലായിരുന്നു. അവരുണ്ടായിരുന്നെങ്കിൽ ഞാൻ പ​​ങ്കെടുക്കുമായിരുന്നില്ല. ഞങ്ങൾ എല്ലാവരും ഇന്ത്യക്ക്​ വേണ്ടി നിലകൊള്ളുന്നവരാണ്​. ശത്രുരാജ്യമായ പാകിസ്​താനെ ഒരുവിധേനയും​ പിന്തുണക്കാനാവില്ല’’.

പരിപാടിയിൽ സംസാരിക്കുന്നവരുടെ ലിസ്റ്റിൽ പേരില്ലാത്ത അമൂല്യ വേദിയിൽ അനധികൃതമായി കയറിപ്പറ്റിയതാണെന്നും ഇത്​ ചില വർഗീയ കക്ഷികൾ ആസൂത്രണം ചെയ്​തതാണെന്നും പരിപാടിയിൽ പ​​ങ്കെടുത്ത ജെ.ഡി.എസ്​ പ്രതിനിധി ഇമ്രാൻ പാഷ ആരോപിച്ചു.

Tags:    
News Summary - Woman chants Pakistan Zindabad at Asaduddin Owaisi's Bengaluru rally -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.