ദേശീയ സൈക്ലിങ് പരിശീലകൻ ആർ.കെ ശർമ ഉപദ്രവിച്ചെന്ന പരാതിയുമായി വനിത സൈക്ലിസ്റ്റ്. മേയ് 29ന് ടീമിന്റെ സ്ലോവേനിയ പര്യടനത്തിനിടെ ശർമ മുറിയിലേക്ക് ബലം പ്രയോഗിച്ച് പിടിച്ചുകയറ്റി ഉപദ്രവിച്ചതായി സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് (സായ്) നൽകിയ പരാതിയിൽ താരം പറയുന്നു. സ്ലോവേനിയ പര്യടനത്തിൽ വനിത പരിശീലകർ ഉണ്ടായിരുന്നില്ല. സംഭവത്തെ തുടർന്ന് ജൂൺ മൂന്നിന് തന്നെ വനിത താരം അവിടെനിന്ന് മടങ്ങിയിരുന്നു.
'സായ്'യുടെ നിർദേശപ്രകാരം സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സി.എഫ്.ഐ) സ്ലോവേനിയൻ യാത്രയിൽനിന്ന് മുഴുവൻ സംഘത്തെയും തിരിച്ചുവിളിച്ചതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. വിഷയം അന്വേഷിക്കാൻ രണ്ട് പ്രത്യേക സമിതികൾ രൂപവത്കരിച്ചിട്ടുണ്ട്.
അഞ്ച് പുരുഷന്മാരും ഒരു വനിത സൈക്ലിസ്റ്റും അടങ്ങുന്ന ഇന്ത്യൻ സംഘം ജൂൺ 14ന് സ്ലോവേനിയയിൽനിന്ന് മടങ്ങേണ്ടതായിരുന്നു. പരിശീലന യാത്ര വെട്ടിച്ചുരുക്കാനാണ് സായ് തീരുമാനമെടുത്തതെന്ന് സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സി.എഫ്.ഐ) ചെയർമാൻ ഓങ്കാർ സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.